image

13 April 2022 5:50 AM GMT

MSME

കോമ്പറ്റീഷന്‍ കമ്മീഷൻ രഹസ്യസ്വഭാവ വ്യവസ്ഥ പുതുക്കുന്നു

MyFin Desk

കോമ്പറ്റീഷന്‍  കമ്മീഷൻ രഹസ്യസ്വഭാവ വ്യവസ്ഥ പുതുക്കുന്നു
X

Summary

ഡെല്‍ഹി: വാണിജ്യപരമായ വിവരങ്ങള്‍ അനധികൃതമായി ഒരു വ്യക്തിക്ക് വെളിപ്പെടുത്തുന്നത് തടയുന്ന കോമ്പറ്റീഷന്‍ നിയമത്തിന് കീഴിലുള്ള  രഹസ്യസ്വഭാവ വ്യവസ്ഥ, പുതുക്കുന്നതായി കോമ്പറ്റീഷന്‍ കമ്മീഷന്‍ അറിയിച്ചു. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ജനറല്‍ റെഗുലേഷന്‍സിന്റെ റെഗുലേഷന്‍ 35 പ്രകാരം രഹസ്യസ്വഭാവ വ്യവസ്ഥ പുതുക്കുന്നതായി ചൊവ്വാഴ്ച ഒരു ട്വീറ്റിലൂടെ അറിയിച്ചു. ബിസിനസ് സെന്‍സിറ്റീവ് അല്ലെങ്കില്‍ വാണിജ്യപരമായി സൂക്ഷ്മ വിവരങ്ങള്‍ അനധികൃത വ്യക്തികളോട് വെളിപ്പെടുത്തുന്നതില്‍ നിന്ന് സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും ഭേദഗതി ആവശ്യമാണെന്ന് ജെഎസ്എയിലെ കോംപറ്റീഷന്‍ ലോ പരിശീലന മേധാവി വൈഭവ് ചൗക്‌സെ […]


ഡെല്‍ഹി: വാണിജ്യപരമായ വിവരങ്ങള്‍ അനധികൃതമായി ഒരു വ്യക്തിക്ക് വെളിപ്പെടുത്തുന്നത് തടയുന്ന കോമ്പറ്റീഷന്‍ നിയമത്തിന് കീഴിലുള്ള രഹസ്യസ്വഭാവ വ്യവസ്ഥ, പുതുക്കുന്നതായി കോമ്പറ്റീഷന്‍ കമ്മീഷന്‍ അറിയിച്ചു.
കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ജനറല്‍ റെഗുലേഷന്‍സിന്റെ റെഗുലേഷന്‍ 35 പ്രകാരം രഹസ്യസ്വഭാവ വ്യവസ്ഥ പുതുക്കുന്നതായി ചൊവ്വാഴ്ച ഒരു ട്വീറ്റിലൂടെ അറിയിച്ചു.
ബിസിനസ് സെന്‍സിറ്റീവ് അല്ലെങ്കില്‍ വാണിജ്യപരമായി സൂക്ഷ്മ വിവരങ്ങള്‍ അനധികൃത വ്യക്തികളോട് വെളിപ്പെടുത്തുന്നതില്‍ നിന്ന് സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും ഭേദഗതി ആവശ്യമാണെന്ന് ജെഎസ്എയിലെ കോംപറ്റീഷന്‍ ലോ പരിശീലന മേധാവി വൈഭവ് ചൗക്‌സെ പറഞ്ഞു.
'മാറ്റങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്, പ്രത്യേകിച്ചും ചലനാത്മക വിപണികളില്‍ വേഗത്തിലുള്ള തിരുത്തലുകളുടെ അനിവാര്യതയുണ്ട്, അദ്ദേഹം പറഞ്ഞു. പുതിയ ഭേഗഗതി പ്രകാരം ഡയറക്ടര്‍ ജനറലിന്റെ (ഡിജി) റിപ്പോര്‍ട്ട് സിസിഐക്ക് മുമ്പാകെ സമര്‍പ്പിച്ചതിന് ശേഷം മാത്രമേ രഹസ്യമല്ലാത്ത രേഖകള്‍ പരിശോധിക്കാന്‍ ഒരാള്‍ക്ക് ആവശ്യപ്പെടാനാകൂ.
ഏറ്റവും പുതിയ ഭേദഗതികളോടെ, ഡിജിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ രഹസ്യ പതിപ്പില്‍ വേണ്ട രേഖകള്‍ ആവശ്യപ്പെടാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് കഴിയും.