13 April 2022 8:54 AM
Summary
ഡെല്‍ഹി : 1,245 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ടെക്സ്റ്റൈല്‍സ് കമ്പനിയായ എസ് കുമാര്‍സ് നേഷന്‍വൈഡ് ലിമിറ്റഡിന്റെ (എസ്‌കെഎന്‍എല്‍) പ്രൊമോട്ടര്‍മാരും ഡയറക്ടര്‍മാരും ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ സിബിഐ കേസെടുത്തു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന്, പ്രതികളുമായി ബന്ധമുള്ള മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ 13 സ്ഥലങ്ങളില്‍ ബുധനാഴ്ച പരിശോധന നടത്തുകയും രേഖകള്‍ കണ്ടെടുക്കുകയും ചെയ്തുവെന്ന് സിബിഐ അധികൃതര്‍ വ്യക്തമാക്കി. ഐഡിബിഐ ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് കമ്പനി വായ്പയെടുത്തത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് […]
ഡെല്‍ഹി : 1,245 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ടെക്സ്റ്റൈല്‍സ് കമ്പനിയായ എസ് കുമാര്‍സ് നേഷന്‍വൈഡ് ലിമിറ്റഡിന്റെ (എസ്‌കെഎന്‍എല്‍) പ്രൊമോട്ടര്‍മാരും ഡയറക്ടര്‍മാരും ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ സിബിഐ കേസെടുത്തു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന്, പ്രതികളുമായി ബന്ധമുള്ള മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ 13 സ്ഥലങ്ങളില്‍ ബുധനാഴ്ച പരിശോധന നടത്തുകയും രേഖകള്‍ കണ്ടെടുക്കുകയും ചെയ്തുവെന്ന് സിബിഐ അധികൃതര്‍ വ്യക്തമാക്കി.
ഐഡിബിഐ ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് കമ്പനി വായ്പയെടുത്തത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്ക് ലിമിറ്റഡ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവയാണ് കണ്‍സോര്‍ഷ്യത്തിലെ മറ്റ് അംഗങ്ങള്‍. ഉയര്‍ന്ന മൂല്യമുള്ള കോട്ടണ്‍ തുണിത്തരങ്ങളാണ് കമ്പനിയുടെ പ്രധാന ഉത്പന്നം. 2012 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ബാങ്ക് വായ്പ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.