12 April 2022 10:06 AM IST
Summary
ഡെല്‍ഹി: പേറ്റന്റിനു വേണ്ടിയുള്ള ഫയലിംഗ് 2014-15 വര്‍ഷത്തെ 42,763 എണ്ണത്തില്‍ നിന്നും 2021-22 വര്‍ഷത്തില്‍ 66,440 എണ്ണമായി ഉയര്‍ന്നു. ബൗദ്ധിക സ്വത്തവകാശ നിയമം (IPR) സര്‍ക്കാര്‍ ശക്തിപ്പെടുത്തിയതാണ് ഈ വര്‍ധനവിന് കാരണമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു. 2014-15 ലെ 5,978 പേറ്റന്റുകള്‍ക്ക് അനുമതി നല്‍കിയിടത്തു നിന്നും 2021-22 ല്‍ 30,074 പേറ്റന്റുകള്‍ക്കാണ് അനുമതി നല്‍കിയത്. പേറ്റന്റ് പരിശോധനയ്ക്ക് 72 മാസം വേണ്ടിയിരുന്നത് ഇപ്പോള്‍ അഞ്ചു മുതല്‍ 23 മാസം വരെയായി കുറച്ചിട്ടുണ്ട്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ […]
ഡെല്‍ഹി: പേറ്റന്റിനു വേണ്ടിയുള്ള ഫയലിംഗ് 2014-15 വര്‍ഷത്തെ 42,763 എണ്ണത്തില്‍ നിന്നും 2021-22 വര്‍ഷത്തില്‍ 66,440 എണ്ണമായി ഉയര്‍ന്നു. ബൗദ്ധിക സ്വത്തവകാശ നിയമം (IPR) സര്‍ക്കാര്‍ ശക്തിപ്പെടുത്തിയതാണ് ഈ വര്‍ധനവിന് കാരണമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.
2014-15 ലെ 5,978 പേറ്റന്റുകള്‍ക്ക് അനുമതി നല്‍കിയിടത്തു നിന്നും 2021-22 ല്‍ 30,074 പേറ്റന്റുകള്‍ക്കാണ് അനുമതി നല്‍കിയത്. പേറ്റന്റ് പരിശോധനയ്ക്ക് 72 മാസം വേണ്ടിയിരുന്നത് ഇപ്പോള്‍ അഞ്ചു മുതല്‍ 23 മാസം വരെയായി കുറച്ചിട്ടുണ്ട്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ആദ്യമായി ആഭ്യന്തര പേറ്റന്റ് ഫയലിംഗിന്റെ എണ്ണം 2022 ജനുവരി-മാര്‍ച്ച് പാദത്തില്‍ അന്താരാഷ്ട്ര പേറ്റന്റ് ഫയലിംഗിന്റെ എണ്ണത്തെ മറികടന്നുവെന്നും മന്ത്രാലയം പറഞ്ഞു. ആകെ സമര്‍പ്പിച്ച 19,796 പേറ്റന്റ് അപേക്ഷകളില്‍ 10,706 എണ്ണം ഇന്ത്യന്‍ അപേക്ഷകളും 9,090 എണ്ണം ഇന്ത്യന്‍ ഇതര അപേക്ഷകളുമാണ്.