image

11 April 2022 4:08 AM GMT

MSME

ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുതിക്കുന്നു, പണപ്പെരുപ്പം 16 മാസത്തെ ഉയര്‍ച്ചയില്‍

MyFin Desk

ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുതിക്കുന്നു, പണപ്പെരുപ്പം 16 മാസത്തെ ഉയര്‍ച്ചയില്‍
X

Summary

രാജ്യത്ത് ഭക്ഷ്യോത്പന്ന വില ഉയരുന്നു. ഇതേ തുടര്‍ന്ന് പണപ്പെരുപ്പം പതിനാറു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. മാര്‍ച്ച് മാസത്തില്‍ ഇത് 6.35 ശതമാനമാണ്. റിസര്‍വ് ബാങ്ക് നിശ്ചയിച്ച സഹന നിരക്കില്‍ നിന്നും തുടര്‍ച്ചയായ മൂന്നാമത്തെ മാസമാണ് നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത്. ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില ഉയരുന്നത് ചില്ലറ വ്യാപാര രംഗത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഉപഭോക്തൃ വില സൂചിക അനുസരിച്ച് ഫെബ്രുവരിയില്‍ 6.07 ശതമാനമായിരുന്നു നിരക്കെങ്കില്‍ മാര്‍ച്ച് ആയപ്പോഴേക്കും 6.35 ശതമാനത്തിലേക്ക് കുതിച്ചുയുര്‍ന്നു. 2020 നവംബര്‍ മാസത്തിന് […]


രാജ്യത്ത് ഭക്ഷ്യോത്പന്ന വില ഉയരുന്നു. ഇതേ തുടര്‍ന്ന് പണപ്പെരുപ്പം പതിനാറു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. മാര്‍ച്ച് മാസത്തില്‍ ഇത് 6.35 ശതമാനമാണ്. റിസര്‍വ് ബാങ്ക് നിശ്ചയിച്ച സഹന നിരക്കില്‍ നിന്നും തുടര്‍ച്ചയായ മൂന്നാമത്തെ മാസമാണ് നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത്. ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില ഉയരുന്നത് ചില്ലറ വ്യാപാര രംഗത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

ഉപഭോക്തൃ വില സൂചിക അനുസരിച്ച് ഫെബ്രുവരിയില്‍ 6.07 ശതമാനമായിരുന്നു നിരക്കെങ്കില്‍ മാര്‍ച്ച് ആയപ്പോഴേക്കും 6.35 ശതമാനത്തിലേക്ക് കുതിച്ചുയുര്‍ന്നു. 2020 നവംബര്‍ മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഏപ്രിലില്‍ 6.06% ത്തിനും 6.50% ഇടയില്‍ എത്തുമെന്നാണ് സൂചനയെങ്കിലും നിരക്ക് 6 ശതമാനത്തില്‍ താഴേക്ക് പോകില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

പണപ്പെരുപ്പ നിരക്കില്‍ ഈയിടെ വന്ന മാറ്റം ഏറെ ശ്രദ്ധേയമാണ്. 2022 ജനുവരി മുതല്‍ നിരക്ക് ഉയരുകയാണ്. ജനവരിയില്‍ പണപ്പെരുപ്പ നിരക്ക് 6 .01 ശതമാനമായിരുന്നു. 5 .66 ശതമാനമായിരുന്നു ഡിസംബറില്‍ ഇത്. ഭക്ഷ്യസാധനങ്ങളുടെ പണപ്പെരുപ്പ നിരക്ക് 2020 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ 5 .43 ശതമാനത്തിലേക്കും ഉയര്‍ന്നു.