9 April 2022 5:17 AM
Summary
ഡെൽഹി: സിഎൻജിയുടെ തുടർച്ചയായ വിലവർദ്ധനവിനെതിരെ ഡൽഹിയിൽ പ്രതിഷേധം കനക്കുന്നു. ഓട്ടോ ഡ്രൈവർമാരുടെ സംഘടനകൾ ഏപ്രിൽ 11ന് ഡൽഹി സെക്രട്ടേറിയറ്റിന് പുറത്ത് പ്രതിഷേധ സമരം നടത്തുമെന്നറിയിച്ചു. 35 രൂപ സബ്‌സിഡി നൽകിയില്ലെങ്കിൽ ഏപ്രിൽ 18 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനും പദ്ധതിയുണ്ട്. നിലവിൽ ഏകദേശം 95,000 ഓട്ടോകളാണ് ഡൽഹിയിൽ ഓടുന്നത്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ മറ്റ് അസോസിയേഷനുകളെ അണിനിരത്താനും ഓട്ടോ അസോസിയേഷനുകൾ ആലോചിക്കുന്നുണ്ട്. ഡൽഹിയിലെ നാഷണൽ ക്യാപിറ്റൽ ടെറിട്ടറിയിൽ (എൻസിടി) സിഎൻജിക്ക് ഇപ്പോൾ കിലോയ്ക്ക് 69.11 രൂപയാണ് വില. യുക്രെയിൻ […]
ഡെൽഹി: സിഎൻജിയുടെ തുടർച്ചയായ വിലവർദ്ധനവിനെതിരെ ഡൽഹിയിൽ പ്രതിഷേധം കനക്കുന്നു. ഓട്ടോ ഡ്രൈവർമാരുടെ സംഘടനകൾ ഏപ്രിൽ 11ന് ഡൽഹി സെക്രട്ടേറിയറ്റിന് പുറത്ത് പ്രതിഷേധ സമരം നടത്തുമെന്നറിയിച്ചു. 35 രൂപ സബ്‌സിഡി നൽകിയില്ലെങ്കിൽ ഏപ്രിൽ 18 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനും പദ്ധതിയുണ്ട്. നിലവിൽ ഏകദേശം 95,000 ഓട്ടോകളാണ് ഡൽഹിയിൽ ഓടുന്നത്.
പ്രതിഷേധത്തിൽ പങ്കെടുക്കാൻ മറ്റ് അസോസിയേഷനുകളെ അണിനിരത്താനും ഓട്ടോ അസോസിയേഷനുകൾ ആലോചിക്കുന്നുണ്ട്. ഡൽഹിയിലെ നാഷണൽ ക്യാപിറ്റൽ ടെറിട്ടറിയിൽ (എൻസിടി) സിഎൻജിക്ക് ഇപ്പോൾ കിലോയ്ക്ക് 69.11 രൂപയാണ് വില.
യുക്രെയിൻ പ്രതിസന്ധി കാരണം ആഗോള വിപണിയിൽ ക്രൂഡ് വിലയിലുണ്ടായ ഗണ്യമായ വർദ്ധനവ് എല്ലാ ഇന്ധന വില വർധനവിനും കാരണമായി. ഡൽഹിയിൽ സിഎൻജി വില കിലോഗ്രാമിന് 12.48 രൂപയാണ് മാർച്ചിന് ശേഷം വർധിച്ചത്. രണ്ട് ദിവസം മുൻപ് 2.50 രൂപ വർധിച്ചതോടെ കിലോഗ്രാമിന് 66.61 രൂപയിൽ നിന്നും സിഎൻജിയുടെ വില 69.11 ലെത്തി നിൽക്കുകയാണ്.