8 April 2022 8:18 AM
Summary
ഷില്ലോങ് : മേഘാലയയില്‍ അനധികൃതമായി ഖനനം ചെയ്ത 45,000 ടണ്‍ കല്‍ക്കരി പിടിച്ചെടുത്തു. കിഴക്കന്‍ ജെയിന്‍ടിയ ഹില്‍സ് ജില്ലയിലാണ് സംഭവം. അനധികൃത ഖനനം തടയുന്നതില്‍ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചുവെന്നും ഡയറക്ടറേറ്റ് ഓഫ് മിനറല്‍ റിസോഴ്‌സസ് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടയിലാണ് ഇത്രയധികം കല്‍ക്കരി പിടിച്ചെടുത്തതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 50,000 ടണ്‍ കല്‍ക്കരി പിടിച്ചെടുത്തതില്‍ വെറും 5000 ടണ്ണിന് മാത്രമാണ് നിയമപരമായ രേഖകളുള്ളത്. ലേല നടപടികള്‍ക്കായുള്ള റിപ്പോര്‍ട്ട് തയാറാക്കുകയാണെന്നും ഇത് ജില്ലാ കോടതി മുന്‍പാകെ സമര്‍പ്പിക്കുമെന്നും […]
ഷില്ലോങ് : മേഘാലയയില്‍ അനധികൃതമായി ഖനനം ചെയ്ത 45,000 ടണ്‍ കല്‍ക്കരി പിടിച്ചെടുത്തു. കിഴക്കന്‍ ജെയിന്‍ടിയ ഹില്‍സ് ജില്ലയിലാണ് സംഭവം. അനധികൃത ഖനനം തടയുന്നതില്‍ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചുവെന്നും ഡയറക്ടറേറ്റ് ഓഫ് മിനറല്‍ റിസോഴ്‌സസ് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടയിലാണ് ഇത്രയധികം കല്‍ക്കരി പിടിച്ചെടുത്തതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 50,000 ടണ്‍ കല്‍ക്കരി പിടിച്ചെടുത്തതില്‍ വെറും 5000 ടണ്ണിന് മാത്രമാണ് നിയമപരമായ രേഖകളുള്ളത്. ലേല നടപടികള്‍ക്കായുള്ള റിപ്പോര്‍ട്ട് തയാറാക്കുകയാണെന്നും ഇത് ജില്ലാ കോടതി മുന്‍പാകെ സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.