7 April 2022 8:32 AM GMT
Banking
ഇന്ത്യ-ഓസ്‌ട്രേലിയ വ്യാപാര ഉടമ്പടി, വിദ്യാര്‍ത്ഥികള്‍ക്കും വന്‍ അവസരങ്ങളുണ്ടാകും : ഗോയല്‍
MyFin Desk
Summary
സിഡ്‌നി : ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വ്യാപാര ഉടമ്പടി ഇരു രാജ്യങ്ങളുടേയും സമ്പദ്‌വ്യവസ്ഥ വിപുലീകരിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് വലിയ അവസരങ്ങളൊരുക്കുന്നതിനും സഹായിക്കുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലും ഭാവിയിലുമുണ്ടാകുന്ന സഹകരണങ്ങളില്‍ വിദ്യാഭ്യാസം ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍ വ്യാപാരവും സമ്പദ്വ്യവസ്ഥയും വികസിക്കുമ്പോള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസരങ്ങളും സ്വാഭാവികമായും വികസിക്കുമെന്നും അതാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു ഗോയല്‍. വിദ്യാഭ്യാസ രംഗത്ത് രാജ്യങ്ങള്‍ തമ്മിലുള്ള […]
സിഡ്‌നി : ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വ്യാപാര ഉടമ്പടി ഇരു രാജ്യങ്ങളുടേയും സമ്പദ്‌വ്യവസ്ഥ വിപുലീകരിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് വലിയ അവസരങ്ങളൊരുക്കുന്നതിനും സഹായിക്കുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലും ഭാവിയിലുമുണ്ടാകുന്ന സഹകരണങ്ങളില്‍ വിദ്യാഭ്യാസം ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍ വ്യാപാരവും സമ്പദ്വ്യവസ്ഥയും വികസിക്കുമ്പോള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസരങ്ങളും സ്വാഭാവികമായും വികസിക്കുമെന്നും അതാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു ഗോയല്‍. വിദ്യാഭ്യാസ രംഗത്ത് രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കണമെന്നും വെയില്‍സ് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കണമെന്നും ഗോയല്‍ അഭ്യര്‍ത്ഥിച്ചു. ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണുള്ളത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓസ്‌ട്രേലിയയില്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് ഓസ്‌ട്രേലിയന്‍ വാണിജ്യ മന്ത്രി ഡാന്‍ തെഹാന്‍ പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉടമ്പടി പ്രകാരം സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, ഗണിതം എന്നീ വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും പഠനത്തിന്റെ ഭാഗമായി ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരും ഫസ്റ്റ് ക്ലാസ് ഓണേഴ്‌സ് നേടിയിട്ടുണ്ടെങ്കില്‍ അധിക പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ ലഭിക്കും. വരുന്ന 6 മാസങ്ങള്‍ക്കകം, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നും തെഹാന്‍ കൂട്ടിച്ചേര്‍ത്തു.