6 April 2022 5:13 AM GMT
Summary
ഹൈദരാബാദ്: വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ഹൈദരാബാദില്‍ പുതിയ ഫാക്ടറി തുറന്നു. തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവുവും വിപ്രോ ഗ്രൂപ്പ് ചെയര്മാന് അസിം പ്രേംജിയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത. 300 കോടി രൂപയുടെ മുതല്‍ മുടക്കിലാണ് ഹൈദരാബാദിലെ മഹേശ്വരത്തുള്ള പുതിയ ഫാക്ടറി ആരംഭിച്ചിരിക്കുന്നത്. മഹേശ്വരത്ത് 30 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് 2018 ലാണ് ഫാക്ടറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വിപ്രോ പുതിയ ഫാക്ടറിയിലൂടെ സന്തൂര്‍ സോപ്പും സോഫ്ടച്ച് ഫാബ്രിക് കണ്ടീഷണറുമാണ് ഉത്പാദിപ്പിക്കുന്നത്.വൈകാതെ യാര്‍ഡ്ലി ടാല്‍ക്കം […]
ഹൈദരാബാദ്: വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ഹൈദരാബാദില്‍ പുതിയ ഫാക്ടറി തുറന്നു. തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവുവും വിപ്രോ ഗ്രൂപ്പ് ചെയര്മാന് അസിം പ്രേംജിയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത. 300 കോടി രൂപയുടെ മുതല്‍ മുടക്കിലാണ് ഹൈദരാബാദിലെ മഹേശ്വരത്തുള്ള പുതിയ ഫാക്ടറി ആരംഭിച്ചിരിക്കുന്നത്.
മഹേശ്വരത്ത് 30 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് 2018 ലാണ് ഫാക്ടറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
വിപ്രോ പുതിയ ഫാക്ടറിയിലൂടെ സന്തൂര്‍ സോപ്പും സോഫ്ടച്ച് ഫാബ്രിക് കണ്ടീഷണറുമാണ് ഉത്പാദിപ്പിക്കുന്നത്.വൈകാതെ യാര്‍ഡ്ലി ടാല്‍ക്കം പൗഡര്‍, സന്തൂര്‍ ഹാന്‍ഡ് വാഷ്, ജിഫി ഡിഷ്വാഷ് എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ ശേഷികൂടി ഈ ഫാക്ടറിയില്‍ കൂട്ടിച്ചേര്‍ക്കും.