6 April 2022 10:23 AM GMT
Summary
ഡെല്‍ഹി : ലയനത്തിന് പിന്നാലെ കടപത്രമിറക്കി 50,000 കോടി രൂപ സമാഹരിക്കാനുള്ള നീക്കവുമായി എച്ച്ഡിഎഫ്സി ബാങ്ക്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ തുക സമാഹരിക്കുകയാണ് ലക്ഷ്യം. പെര്‍പെക്ച്വല്‍ ബോണ്ടുകള്‍, ക്യാപിറ്റല്‍ ബോണ്ടുകള്‍, ലോംഗ് ടേം ബോണ്ടുകള്‍ എന്നിവ ഇറക്കി പണം സമാഹരിക്കാനാണ് ആലോചിക്കുന്നതെന്നും റെഗുലേറ്ററി ഫയലിംഗില്‍ എച്ച്ഡിഎഫ്സി ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഈ മാസം 16ന് ചേരുന്ന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. പെര്പെച്വല് ബോണ്ടുകള്‍ക്ക് മെച്യൂരിറ്റി തീയതി ഇല്ലാത്തതിനാല്‍ അവ ഓഹരിയായി […]
ഡെല്‍ഹി : ലയനത്തിന് പിന്നാലെ കടപത്രമിറക്കി 50,000 കോടി രൂപ സമാഹരിക്കാനുള്ള നീക്കവുമായി എച്ച്ഡിഎഫ്സി ബാങ്ക്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ തുക സമാഹരിക്കുകയാണ് ലക്ഷ്യം. പെര്‍പെക്ച്വല്‍ ബോണ്ടുകള്‍, ക്യാപിറ്റല്‍ ബോണ്ടുകള്‍, ലോംഗ് ടേം ബോണ്ടുകള്‍ എന്നിവ ഇറക്കി പണം സമാഹരിക്കാനാണ് ആലോചിക്കുന്നതെന്നും റെഗുലേറ്ററി ഫയലിംഗില്‍ എച്ച്ഡിഎഫ്സി ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഈ മാസം 16ന് ചേരുന്ന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. പെര്പെച്വല് ബോണ്ടുകള്‍ക്ക് മെച്യൂരിറ്റി തീയതി ഇല്ലാത്തതിനാല്‍ അവ ഓഹരിയായി കണക്കാക്കാം.
രാജ്യത്തെ ഭവന നിര്‍മ്മാണ മേഖലയിലെ മുന്‍നിര വായ്പാ ദാതാക്കളായ എച്ച്ഡിഎഫ്സിയും സബ്സിഡയറിയായ എച്ച്ഡിഎഫ്സി ബാങ്കും ലയിക്കുമെന്ന് ഏതാനും ദിവസം മുന്‍പ് പ്രഖ്യാപിച്ചിരുന്നു. 2024 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തോടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ലയനത്തോടെ എച്ച്ഡിഎഫ്സി ബാങ്കിന്റെ 42 ഓഹരികള്‍ എച്ച്ഡിഎഫ്സി യുടെ 25 ഓഹരിക്ക് തുല്യമാക്കി സ്വാപ് റേഷ്യോ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാമത്തെ വലിയ കോര്‍പ്പറേറ്റ് സ്ഥാപനമായി മാറാനും ഇതോടെ കമ്പനിക്ക് കഴിയും.
എച്ച്ഡിഎഫ്സി ബാങ്കിന്റെ 41 ശതമാനം ഓഹരികള്‍ ലയനത്തിലൂടെ എച്ച്ഡിഎഫ്സി ഏറ്റെടുക്കുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഫയലിങ്ങില്‍ അറിയിച്ചു. നിലവില്‍ എച്ച്ഡിഎഫ്സി യുടെ ആകെ ആസ്തി 6.23 ലക്ഷം കോടി രൂപയാണ്. എന്നാല്‍ എച്ച്ഡിഎഫ്സി ബാങ്കിന്റെ നിലവിലെ ആസ്തി ഇതിന്റെ മൂന്നിരട്ടിയോളമാണ്.
ഏകദേശം 19.38 ലക്ഷം കോടി രൂപ. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന് ചുരുങ്ങിയത് 6.8 കോടി ഉപഭോക്താക്കാണുള്ളത്. ലയനത്തോടെ ബാങ്കിന് കറന്റ്, സേവിംഗ്സ് അക്കൗണ്ടുകള്‍ വഴി കുറഞ്ഞ ചിലവില്‍ ഫണ്ടിംഗ് ലഭ്യമാക്കാന്‍ കഴിയും. വിപണിയിലെ ഭവന സേവന മേഖലയില്‍ കൂടുതല്‍ മത്സരാധിഷ്ഠിതമായി പ്രവര്‍ത്തിക്കാന്‍ ഇതോടെ ബാങ്കിന് കഴിയും.