5 April 2022 12:51 AM GMT
Summary
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമ മന്ത്രി ബോറിസ് ജോണ്‍സണ്‍ ഈ മാസം അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അദ്ദേഹം എത്തുന്നത്. ഏപ്രില്‍ 22 ന് ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു തവണ നിശ്ചയിച്ചിരുന്ന ഇന്ത്യ സന്ദര്‍ശനം കോവിഡ് മൂലം മുടങ്ങിയിരുന്നു. ഡൗണിംഗ് സ്ട്രീറ്റ്, സന്ദര്‍ശനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ജോണ്‍സണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം […]
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമ മന്ത്രി ബോറിസ് ജോണ്‍സണ്‍ ഈ മാസം അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അദ്ദേഹം എത്തുന്നത്. ഏപ്രില്‍ 22 ന് ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു തവണ നിശ്ചയിച്ചിരുന്ന ഇന്ത്യ സന്ദര്‍ശനം കോവിഡ് മൂലം മുടങ്ങിയിരുന്നു.
ഡൗണിംഗ് സ്ട്രീറ്റ്, സന്ദര്‍ശനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ജോണ്‍സണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെ വ്യക്തിഗത കൂടിക്കാഴ്ച ചര്‍ച്ച ചെയ്തിരുന്നു. വ്യാപാരം, സുരക്ഷ, ബിസിനസ് ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നത് തുടരാനും ഇന്ത്യയുടേയും യുകെയുടെയും ബന്ധത്തെ ശക്തമാക്കാനും കൂടികാഴ്ച്ചയിലൂടെ സാധിക്കും.
സന്ദര്‍ശനുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഇതുവരെ രൂപപ്പെട്ടിട്ടില്ലങ്കിലും, നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി തയ്യാറാണെന്ന് ഡൗണ്‍ സ്ട്രീറ്റ് വൃത്തങ്ങള്‍ പറഞ്ഞു. നവംബറില്‍ ഗ്ലാസ്ഗോയില്‍ നടന്ന കോപ് 26 കാലാവസ്ഥാ ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും അവസാനമായി നേരിട്ട് കണ്ടത്. 2030-ഓടെ ഇന്ത്യയും യുകെയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.