5 April 2022 12:00 AM GMT
Summary
ഡെല്‍ഹി: ക്ലൗഡ് സേവനം ത്വരിതപ്പെടുത്തുന്നതിനായി ദീര്‍ഘകാല പങ്കാളിത്തം വിപുലീകരിച്ചുകൊണ്ട് ഒരു യുഎസ് കമ്പനിയുമായി 'മെറ്റീരിയല്‍ മള്‍ട്ടി-ഇയര്‍ കരാര്‍' ഒപ്പിട്ടതായി ഐടി സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) തിങ്കളാഴ്ച അറിയിച്ചു. പുതിയ കരാറിലൊപ്പിട്ടതോടെ യുഎസ് കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്കുള്ള ഒരു പ്ലാറ്റ്ഫോമായി തങ്ങള്‍ വര്‍ത്തിക്കുമെന്നും ബിസിനസ് വിപുലീകരണം, പുതിയ ബിസിനസ്സ് മോഡലുകള്‍ ഇന്‍കുബേറ്റ് ചെയ്യല്‍, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തല്‍, മറ്റ് തന്ത്രപരമായ നേട്ടങ്ങള്‍ എന്നിവ സാധ്യമാക്കുമെന്നും ടിസിഎസ് ഒരു റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. അമേരിക്കന്‍ കമ്പനിയുടെ […]
ഡെല്‍ഹി: ക്ലൗഡ് സേവനം ത്വരിതപ്പെടുത്തുന്നതിനായി ദീര്‍ഘകാല പങ്കാളിത്തം വിപുലീകരിച്ചുകൊണ്ട് ഒരു യുഎസ് കമ്പനിയുമായി 'മെറ്റീരിയല്‍ മള്‍ട്ടി-ഇയര്‍ കരാര്‍' ഒപ്പിട്ടതായി ഐടി സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) തിങ്കളാഴ്ച അറിയിച്ചു.
പുതിയ കരാറിലൊപ്പിട്ടതോടെ യുഎസ് കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്കുള്ള ഒരു പ്ലാറ്റ്ഫോമായി തങ്ങള്‍ വര്‍ത്തിക്കുമെന്നും ബിസിനസ് വിപുലീകരണം, പുതിയ ബിസിനസ്സ് മോഡലുകള്‍ ഇന്‍കുബേറ്റ് ചെയ്യല്‍, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തല്‍, മറ്റ് തന്ത്രപരമായ നേട്ടങ്ങള്‍ എന്നിവ സാധ്യമാക്കുമെന്നും ടിസിഎസ് ഒരു റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
അമേരിക്കന്‍ കമ്പനിയുടെ ടെക്‌നോളജി ലാന്‍ഡ്സ്‌കേപ്പിനെ ഒരു ആധുനിക ഹൈബ്രിഡ് ക്ലൗഡ് കേന്ദ്രമാക്കി മാറ്റുന്നതിന് പങ്കാളിത്തം നൽക്കുന്ന ഒരു മെറ്റീരിയല്‍ മള്‍ട്ടി-ഇയര്‍ കരാറില്‍ ഒപ്പുവച്ചതായി ബിഎസ്ഇ ഫയലിംഗിലാണ് കമ്പനി അറിയിച്ചത്.
ക്ലൗഡ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഓപ്പറേറ്റിംഗ് മോഡല്‍, നൂതന കോഗ്‌നിറ്റീവ് ഓട്ടോമേഷന്‍ കഴിവുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കും. ഇത്
ബിസിനസ് ആപ്ലിക്കേഷനുകളുടെ ലഭ്യത മെച്ചപ്പെടുത്തുകയും ഉപേഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യും.