5 April 2022 9:24 AM IST
Summary
പിഎം കിസാന്‍ പോര്‍ട്ടലില്‍ ഇ-കെവൈസി ഓപ്ഷന്‍ റദ്ദാക്കി. നിര്‍ബന്ധിത ഇ-കെവൈസി വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് 31 ല്‍ നിന്ന് മേയ് 22 വരെ നീട്ടിയിരുന്നു. സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലഭ്യമല്ല എന്ന വിവരമാണ് കിട്ടുന്നത്. എന്നാല്‍ ബയോമെട്രിക് ഒഥന്റിക്കേഷനായി അടുത്തുള്ള സിഎസ് സി കേന്ദ്രങ്ങളുമായി ബന്ധപ്പെടാനാണ് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശം. രാജ്യത്തുടനീളമുള്ള എല്ലാ കര്‍ഷക കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം 6,000 രൂപ ധനസഹായം നല്‍കുന്ന കേന്ദ്ര ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) പദ്ധതിയാണ് പിഎം […]
പിഎം കിസാന്‍ പോര്‍ട്ടലില്‍ ഇ-കെവൈസി ഓപ്ഷന്‍ റദ്ദാക്കി. നിര്‍ബന്ധിത ഇ-കെവൈസി വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് 31 ല്‍ നിന്ന് മേയ് 22 വരെ നീട്ടിയിരുന്നു. സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലഭ്യമല്ല എന്ന വിവരമാണ് കിട്ടുന്നത്. എന്നാല്‍ ബയോമെട്രിക് ഒഥന്റിക്കേഷനായി അടുത്തുള്ള സിഎസ് സി കേന്ദ്രങ്ങളുമായി ബന്ധപ്പെടാനാണ് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശം.
രാജ്യത്തുടനീളമുള്ള എല്ലാ കര്‍ഷക കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം 6,000 രൂപ ധനസഹായം നല്‍കുന്ന കേന്ദ്ര ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) പദ്ധതിയാണ് പിഎം കിസാന്‍. 2000 രൂപ വീതം മാസ ഗഡുക്കളായി പ്രതിവര്‍ഷം 6,000 രൂപയാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ഈ പദ്ധതിയിലൂടെ ലഭിക്കുക. പിഎം കിസാന്‍ സമ്മാന്‍ നിധി യോജനയുടെ 11- ാം ഗഡു ലഭിക്കാന്‍ പിഎം കിസാന്‍ ഗുണഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു. സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഭരണകൂടം ഗുണഭോക്താക്കളായി അംഗീകരിച്ച കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഫണ്ട് നേരിട്ട് വിതരണം ചെയ്യുന്നത്.