5 April 2022 4:11 AM
Summary
2021-22 സാമ്പത്തിക വര്‍ഷത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MG-NREGS) കീഴില്‍ ഓരോ തൊഴിലാളിക്കും ലഭിച്ചത് 50 ദിവസത്തെ തൊഴില്‍. തൊഴില്‍ ചെയ്യാന്‍ സന്നദ്ധരായ ഓരോ കുടുംബത്തിലെയും പ്രായപൂര്‍ത്തിയായ തൊഴിലാളികള്‍ക്ക് കുറഞ്ഞത് 100 ദിവസത്തെ തൊഴില്‍ നല്‍കണമെന്ന പദ്ധതിയുടെ ലക്ഷ്യം 2022 ല്‍ പൂര്‍ത്തിയാക്കാനായില്ല. എന്‍ആര്‍ഇജിഎസ് പദ്ധതിക്ക് കീഴില്‍ കുറഞ്ഞത് 150 ദിവസമായി തൊഴില്‍ ദിനങ്ങള്‍ ഉയര്‍ത്താന്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അടുത്തിടെ ശുപാര്‍ശ ചെയ്തിരുന്നു. ശുപാര്‍ശയുടെ മൂന്നിലൊന്ന് മാത്രമാണ് 2022 ല്‍ പൂര്‍ത്തിയാക്കാനായത്. വൈദഗ്ധ്യമില്ലാത്ത […]
2021-22 സാമ്പത്തിക വര്‍ഷത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MG-NREGS) കീഴില്‍ ഓരോ തൊഴിലാളിക്കും ലഭിച്ചത് 50 ദിവസത്തെ തൊഴില്‍. തൊഴില്‍ ചെയ്യാന്‍ സന്നദ്ധരായ ഓരോ കുടുംബത്തിലെയും പ്രായപൂര്‍ത്തിയായ തൊഴിലാളികള്‍ക്ക് കുറഞ്ഞത് 100 ദിവസത്തെ തൊഴില്‍ നല്‍കണമെന്ന പദ്ധതിയുടെ ലക്ഷ്യം 2022 ല്‍ പൂര്‍ത്തിയാക്കാനായില്ല. എന്‍ആര്‍ഇജിഎസ് പദ്ധതിക്ക് കീഴില്‍ കുറഞ്ഞത് 150 ദിവസമായി തൊഴില്‍ ദിനങ്ങള്‍ ഉയര്‍ത്താന്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അടുത്തിടെ ശുപാര്‍ശ ചെയ്തിരുന്നു. ശുപാര്‍ശയുടെ മൂന്നിലൊന്ന് മാത്രമാണ് 2022 ല്‍ പൂര്‍ത്തിയാക്കാനായത്.
വൈദഗ്ധ്യമില്ലാത്ത ജോലികള്‍ ചെയ്യുന്നവര്‍ക്കാണ് എല്ലാ സാമ്പത്തിക വര്‍ഷത്തിലും തൊഴില്‍ ഉറപ്പാക്കാന്‍ പദ്ധതി പ്രകാരം ധാരണയായിട്ടുള്ളത്. കൊവിഡിന് മുമ്പുള്ള വര്‍ഷങ്ങളിലേക്കാള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഏറെയാണ്. തൊഴില്‍ ദിനങ്ങളുടെ കാര്യത്തില്‍ 2021 ല്‍ മാത്രം നാല് ശതമാനം ഇടിവുണ്ടായി. കൊവിഡില്‍ നിന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് ഗ്രാമപ്രദേശങ്ങള്‍ ഇതുവരെ പൂര്‍ണമായി കരകയറിയിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
എംജിഎന്‍ആര്‍ഇജിഎസ് കണക്കനുസരിച്ച്, 2021-22 ല്‍ 72.5 ദശലക്ഷം കുടുംബങ്ങള്‍ സ്‌കീമിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു. 2020-21 കാലയളവില്‍ നിന്ന് 75.5 ദശലക്ഷത്തിന്റെ കുറവാണ് കണക്കാക്കിയത്. എന്നാല്‍ 2019-20 ല്‍ 54.8 മില്ല്യണ്‍ അധികം ഗുണഭോക്താക്കള്‍ ഉണ്ടായിരുന്നു.
എംജിഎന്‍ആര്‍ഇജിഎസിന് കീഴിലുള്ള തൊഴില്‍ ആവശ്യം കഴിഞ്ഞ രണ്ട് വര്‍ഷമായി വര്‍ദ്ധിച്ചുവെന്ന് പ്രശസ്ത തൊഴില്‍ സാമ്പത്തിക വിദഗ്ധന്‍ സന്തോഷ് മെഹ്റോത്ര പറഞ്ഞു. പ്രധാനമായും ഗ്രാമീണ മേഖലകളിലെ വീടുകളില്‍ കൊവിഡ് സൃഷ്ടിച്ച ദുരിതമാണ് പ്രധാന കാരണം.
പദ്ധതി ഫണ്ടിലേക്കുള്ള കേന്ദ്രത്തിന്റെ വിഹിതം പര്യാപ്തമോ സമയബന്ധിതമോ അല്ലെന്ന് മെഹ്റോത്ര പറഞ്ഞു. ഓരോ വര്‍ഷാരംഭത്തില്‍ തന്നെ പദ്ധതിയുടെ ചെലവിന്റെ ന്യായമായ എസ്റ്റിമേറ്റ് ഉണ്ടായിരിക്കണം. ഇത് സംസ്ഥാനങ്ങളെ തൊഴില്‍ ആവശ്യം മുന്‍കൂട്ടി കണക്കാക്കാനും
സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.