image

1 April 2022 11:23 PM GMT

Banking

സാമ്പത്തിക പ്രതിസന്ധി ജനകീയ പ്രക്ഷോഭമാകുന്നു, ശ്രീലങ്കയിൽ അടിയന്തരാവസ്ഥ

MyFin Desk

സാമ്പത്തിക പ്രതിസന്ധി ജനകീയ പ്രക്ഷോഭമാകുന്നു, ശ്രീലങ്കയിൽ അടിയന്തരാവസ്ഥ
X

Summary

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്ക ഉയര്‍ന്നു വരുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തടയിയാന്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രൂപയുടെ തുടര്‍ച്ചയായുള്ള വിലയിടിയും ദിവസം 13 മണിക്കൂറിലേറെയുള്ള പവര്‍ക്കട്ടുമടക്കം ജീവിതം ദുരിത പൂര്‍ണമായതോടെയാണ് ജനങ്ങള്‍ തെരുവില്‍ വലിയ പ്രക്ഷോഭവുമായി ഇറങ്ങിയത്. 2.2 കോടി ജനങ്ങളുള്ള ദ്വീപ് രാഷ്ട്രം മുന്‍പൊരിക്കലുമില്ലാത്തത്ര പ്രതിസന്ധി അനുഭവിക്കുകയാണ്. രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്തിരുന്നു. കാര്യങ്ങള്‍ കൈവിട്ടുപോയേക്കുമെന്ന ഭീതിയിലാണ് പ്രസിഡണ്ട് ഗോട്ടബായ രാജപക്‌സെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭത്തില്‍ നൂറുകണക്കിന് […]


കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്ക ഉയര്‍ന്നു വരുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തടയിയാന്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രൂപയുടെ തുടര്‍ച്ചയായുള്ള വിലയിടിയും ദിവസം 13 മണിക്കൂറിലേറെയുള്ള പവര്‍ക്കട്ടുമടക്കം ജീവിതം ദുരിത പൂര്‍ണമായതോടെയാണ് ജനങ്ങള്‍ തെരുവില്‍ വലിയ പ്രക്ഷോഭവുമായി ഇറങ്ങിയത്. 2.2 കോടി ജനങ്ങളുള്ള ദ്വീപ് രാഷ്ട്രം മുന്‍പൊരിക്കലുമില്ലാത്തത്ര പ്രതിസന്ധി അനുഭവിക്കുകയാണ്. രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്തിരുന്നു. കാര്യങ്ങള്‍ കൈവിട്ടുപോയേക്കുമെന്ന ഭീതിയിലാണ് പ്രസിഡണ്ട് ഗോട്ടബായ രാജപക്‌സെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭത്തില്‍ നൂറുകണക്കിന് ജനങ്ങളാണ് പോലീസുമായി ഏറ്റുമുട്ടിയത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സൈന്യത്തിന് കൂടുതല്‍ അധികാരം കൈവരുകയും ആരെയും അറസ്റ്റ് ചെയ്ത് തടങ്കലിലടയ്ക്കാം എന്ന സ്ഥിതിയാവുകയും ചെയ്യും. സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതടക്കം പൗരന്‍മാരുടെ അവകാശങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താം.

ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസിഡന്റ് ഗൊട്ടബയ രജപക്സെയുടെ ഉത്തരവില്‍ പറയുന്നത്.
വിദേശ നാണ്യ ശേഖരം അപകടകരമാം വിധം ഇടിഞ്ഞതോടെ ഇറക്കുമതിയെ മാത്രം ആശ്രിയിച്ച് ജീവിക്കുന്ന രാജ്യം പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ശ്രീലങ്കയ്ക്ക് വായ്പ അനുവദിക്കുന്ന കാര്യത്തില്‍ ഐ.എം.എഫിന്റെ ചര്‍ച്ചകള്‍ ഈ ആഴ്ച ആരംഭിക്കും.

പ്രസിഡന്റ് ഗോതബയ രജപക്സെ, പ്രധാനമന്ത്രി മഹീന്ദ്ര രജപക്സെ, ധനമന്ത്രി ബാസില്‍ രജപക്സെ- എന്നിങ്ങനെ രജപക്സെ കുടുംബം ശ്രീലങ്കയെ ഭരിച്ച് മുടിച്ചിരിക്കുകയാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.