image

1 April 2022 7:08 AM GMT

Banking

ഇന്ത്യ ഒരു പ്രധാന വ്യാപാര പങ്കാളിയെന്ന് യുഎസ് പ്രതിനിധി

MyFin Desk

ഇന്ത്യ ഒരു പ്രധാന വ്യാപാര പങ്കാളിയെന്ന് യുഎസ്  പ്രതിനിധി
X

Summary

വാഷിംഗ്ടണ്‍: ഇന്ത്യ യുഎസിന്റെ സുപ്രധാന വ്യാപാര പങ്കാളിയാണെന്ന് അമേരിക്കന്‍ വ്യാപാര പ്രതിനിധി. നിരവധി വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ രൂക്ഷമായ വ്യത്യാസങ്ങളുണ്ടെന്ന് യുഎസ് ട്രേഡ് പോളിസി അജണ്ടയെക്കുറിച്ചുള്ള  ഹിയറിംഗിനിടെ വ്യാഴാഴ്ച യുഎസ് വ്യാപാര പ്രതിനിധി കാതറിന്‍ തായ്, അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ, ചെമ്മീന്‍ കയറ്റുമതി വിഷയത്തില്‍ ഇന്ത്യയില്‍ നിന്ന് ശക്തമായ തിരിച്ചടിയുണ്ടായതായി അവര്‍ പറഞ്ഞു.  കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്കുള്ള പന്നിയിറച്ചി കയറ്റുമതിക്ക് അമേരിക്ക അനുമതി നേടിയിരുന്നു. വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി […]


വാഷിംഗ്ടണ്‍: ഇന്ത്യ യുഎസിന്റെ സുപ്രധാന വ്യാപാര പങ്കാളിയാണെന്ന് അമേരിക്കന്‍ വ്യാപാര പ്രതിനിധി. നിരവധി വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ രൂക്ഷമായ വ്യത്യാസങ്ങളുണ്ടെന്ന് യുഎസ് ട്രേഡ് പോളിസി അജണ്ടയെക്കുറിച്ചുള്ള ഹിയറിംഗിനിടെ വ്യാഴാഴ്ച യുഎസ് വ്യാപാര പ്രതിനിധി കാതറിന്‍ തായ്, അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ, ചെമ്മീന്‍ കയറ്റുമതി വിഷയത്തില്‍ ഇന്ത്യയില്‍ നിന്ന് ശക്തമായ തിരിച്ചടിയുണ്ടായതായി അവര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്കുള്ള പന്നിയിറച്ചി കയറ്റുമതിക്ക് അമേരിക്ക അനുമതി നേടിയിരുന്നു. വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി താന്‍ ഒരു കൂടിക്കാഴ്ച നടത്തിയതായും തായ് പറഞ്ഞു.
ട്രേഡ് പോളിസി ഫോറത്തിന്റെ ഫലമായി, വ്യാപാരം ആരംഭിക്കുന്നതിനും നിരവധി മേഖലകളില്‍ വ്യാപാരം പുനരാരംഭിക്കുന്നതിനും യുഎസ് ഇന്ത്യയില്‍ നിന്ന് അനുമതി നേടി. 2021 സാമ്പത്തിക വര്‍ഷത്തില്‍, യുഎസ് 1.6 ബില്യണ്‍ ഡോളറിലധികം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തു. മൊത്തം ഉഭയകക്ഷി വ്യാപാരം 2019-20 ല്‍ 88.9 ബില്യണ്‍ ഡോളറില്‍ നിന്ന് 2020-21 ല്‍ 80.5 ബില്യണ്‍ ഡോളറായി കുറഞ്ഞു.
യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2019-20ല്‍ 53 ബില്യണ്‍ ഡോളറായിരുന്നെങ്കില്‍ 2020-21ല്‍ 51.62 ബില്യണ്‍ ഡോളറാണ്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം യുഎസില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 2019-20 ല്‍ 35.9 ബില്യണ്‍ ഡോളറില്‍ നിന്ന് 2020-21 ല്‍ 28.9 ബില്യണ്‍ ഡോളറായി കുറഞ്ഞു.