31 March 2022 8:34 AM GMT
Summary
ഡെല്‍ഹി: ജാപ്പനീസ് തയ്യല്‍ മെഷീന്‍ കമ്പനിയായ ജാനോം കോര്‍പ്പറേഷനുമായി അടുത്ത 20 വര്‍ഷത്തേക്ക് തങ്ങളുടെ സഹകരണം നീട്ടിക്കൊണ്ട് കരാര്‍ ഒപ്പിട്ടതായി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ കമ്പനിയായ ഉഷ ഇന്റര്‍നാഷണല്‍ അറിയിച്ചു. ജാനോം മെഷീനുകള്‍ ഇന്ത്യന്‍ വിപണിയില്‍ വിതരണം ചെയ്യുന്നതിനായി 1993 ലാണ് ഇരു കമ്പനികളും തമ്മില്‍ സഹകരണം ആരംഭിച്ചത്. പുതിയ കാലത്തെ ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സാങ്കേതികമായി മികച്ച തയ്യല്‍ മെഷീനുകള്‍ അവതരിപ്പിച്ചുകൊണ്ട് വിപണിയെ കൂടുതല്‍ വളര്‍ത്താനുള്ള പ്രതിബദ്ധത ഈ കരാറിലൂടെ ഉറപ്പിക്കുന്നതായി കമ്പനി വ്യക്തമാക്കി. "ഞങ്ങള്‍ […]
ഡെല്‍ഹി: ജാപ്പനീസ് തയ്യല്‍ മെഷീന്‍ കമ്പനിയായ ജാനോം കോര്‍പ്പറേഷനുമായി അടുത്ത 20 വര്‍ഷത്തേക്ക് തങ്ങളുടെ സഹകരണം നീട്ടിക്കൊണ്ട് കരാര്‍ ഒപ്പിട്ടതായി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ കമ്പനിയായ ഉഷ ഇന്റര്‍നാഷണല്‍ അറിയിച്ചു. ജാനോം മെഷീനുകള്‍ ഇന്ത്യന്‍ വിപണിയില്‍ വിതരണം ചെയ്യുന്നതിനായി 1993 ലാണ് ഇരു കമ്പനികളും തമ്മില്‍ സഹകരണം ആരംഭിച്ചത്.
പുതിയ കാലത്തെ ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സാങ്കേതികമായി മികച്ച തയ്യല്‍ മെഷീനുകള്‍ അവതരിപ്പിച്ചുകൊണ്ട് വിപണിയെ കൂടുതല്‍ വളര്‍ത്താനുള്ള പ്രതിബദ്ധത ഈ കരാറിലൂടെ ഉറപ്പിക്കുന്നതായി കമ്പനി വ്യക്തമാക്കി.
"ഞങ്ങള്‍ 1993 ല്‍ അവരുടെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വിപണനം ചെയ്യാന്‍ തുടങ്ങി. പുതിയ കരാര്‍ ഞങ്ങളുടെ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുകയും ഇന്ത്യയിലെ തയ്യല്‍ മെഷീന്‍ വ്യവസായത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുകയും ചെയ്യും. ഇതുവരെയുള്ള ബിസിനസ് അനുഭവത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് തയ്യല്‍ വിഭാഗം വളര്‍ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം." ഉഷ ഇന്റര്‍നാഷണല്‍ , തയ്യല്‍ മെഷീന്‍സ് ബിസിനസ് പ്രസിഡന്റ്, പര്‍വീണ്‍ കുമാര്‍ സാഹ്നി പറഞ്ഞു.