image

31 March 2022 7:43 AM GMT

MSME

പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗം കുറച്ച് പി ആന്‍ഡ് ജി ഇന്ത്യ

MyFin Desk

പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗം കുറച്ച് പി ആന്‍ഡ് ജി ഇന്ത്യ
X

Summary

ഡെല്‍ഹി: പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ ഇന്ത്യ (പി ആന്‍ഡ് ജി)  2021-22 വര്‍ഷത്തില്‍ പ്ലാസ്റ്റിക് വേസ്റ്റ് ന്യൂട്രല്‍ കമ്പനിയായി. ഉപഭോക്താക്കള്‍  ഉപേക്ഷിക്കുന്ന  പ്ലാസ്റ്റിക് പാക്കേജിംഗ് വസ്തുക്കളുടെ പുനരുപയോഗത്തിലൂടെ് (റീസൈക്കിള്‍)  എയര്‍ടെല്‍, റ്റൈഡ്, വിസ്പര്‍, ഗില്ലെറ്റ്, ഓറല്‍ബി, ഹെഡ് ആന്‍ഡ് ഷോള്‍ഡേഴ്‌സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുള്ള കമ്പനി  ഇന്ത്യയിലെ പ്ലാസ്റ്റിക് വേസ്റ്റ് ന്യൂട്രല്‍ എഫ്എംസിജി കമ്പനികളുടെ ഗണത്തിലേക്ക് ചേര്‍ക്കപ്പെട്ടുവെന്നും കമ്പനി അറിയിച്ചു. കമ്പനി 19,000 മെട്രിക് ടണ്‍ പ്ലാസ്റ്റിക്കാണ് ശേഖരിച്ച് രാജ്യത്തെ 75 ലധികം പുനരുപയോഗ പ്ലാന്റുകളിലൂടെ സംസ്‌കരിച്ച് […]


ഡെല്‍ഹി: പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ ഇന്ത്യ (പി ആന്‍ഡ് ജി) 2021-22 വര്‍ഷത്തില്‍ പ്ലാസ്റ്റിക് വേസ്റ്റ് ന്യൂട്രല്‍ കമ്പനിയായി. ഉപഭോക്താക്കള്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് പാക്കേജിംഗ് വസ്തുക്കളുടെ പുനരുപയോഗത്തിലൂടെ് (റീസൈക്കിള്‍) എയര്‍ടെല്‍, റ്റൈഡ്, വിസ്പര്‍, ഗില്ലെറ്റ്, ഓറല്‍ബി, ഹെഡ് ആന്‍ഡ് ഷോള്‍ഡേഴ്‌സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുള്ള കമ്പനി ഇന്ത്യയിലെ പ്ലാസ്റ്റിക് വേസ്റ്റ് ന്യൂട്രല്‍ എഫ്എംസിജി കമ്പനികളുടെ ഗണത്തിലേക്ക് ചേര്‍ക്കപ്പെട്ടുവെന്നും കമ്പനി അറിയിച്ചു.
കമ്പനി 19,000 മെട്രിക് ടണ്‍ പ്ലാസ്റ്റിക്കാണ് ശേഖരിച്ച് രാജ്യത്തെ 75 ലധികം പുനരുപയോഗ പ്ലാന്റുകളിലൂടെ സംസ്‌കരിച്ച് റീസൈക്കിള്‍ ചെയ്തത്.സാധനങ്ങള്‍ വാങ്ങിയതിനുശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കുകളാണ് കമ്പനി ശേഖരിച്ചത്. അതില്‍ കൂടുതലും കമ്പനിയുടെ ഉത്പന്നങ്ങളുടെ പാക്കേജിംഗ് വസ്തുക്കളായിരുന്നു.
പ്ലാസ്റ്റിക് ശേഖരിച്ച് വിവിധ പുനരുപയോഗ ഏജന്‍സികള്‍, മാലിന്യത്തില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന പ്ലാന്റുകള്‍, സിമന്റ് ചൂളകള്‍ എന്നിവര്‍ക്കാണ് കമ്പനി നല്‍കിയത്. ഡാബര്‍, നെസ്ലെ ഇന്ത്യ തുടങ്ങിയ നിരവധി എഫ്എംസിജി നിര്‍മ്മാതാക്കള്‍ ഇതിനകം തന്നെ പ്ലാസ്റ്റിക് വേസ്റ്റ് ന്യൂട്രല്‍ കമ്പനികളാണ്.
പി ആന്‍ഡ് ജി ഇന്ത്യ ഗോവയിലും മണ്ഡിദീപിലും (മധ്യപ്രദേശ്) രണ്ട് ഇന്‍ഹൗസ് സോളാര്‍ പ്ലാന്റുകള്‍ കൂടി സ്ഥാപിക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കമ്പനി ഹൈദരാബാദിലെ നിര്‍മ്മാണ സൈറ്റില്‍ സ്ഥാപിച്ച നിലവിലുള്ള ഇന്‍ ഹൗസ് സോളാര്‍ പ്ലാന്റിന് പുറമേയാണിതെന്നും പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ ഇന്ത്യയുടെ സിഇഒ മധുസൂദന്‍ ഗോപാലന്‍ പറഞ്ഞു.