image

30 March 2022 3:10 AM GMT

IPO

'വെരാന്‍ഡ'യുടെ ഐപിഒയ്ക്ക് മികച്ച പ്രതികരണം

MyFin Desk

വെരാന്‍ഡയുടെ ഐപിഒയ്ക്ക് മികച്ച പ്രതികരണം
X

Summary

  ഡെല്‍ഹി: വെരാന്‍ഡ ലേണിംഗ് സൊല്യൂഷന്‍സ് ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ആദ്യ ദിവസത്തില്‍ തന്നെ മികച്ച പ്രതികരണം. മൊത്തം തുകയുടെ 74 ശതമാനം കമ്പനികളാണ് മുന്നോട്ട് വന്നത്. പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് 1,17,88,365 ഓഹരികള്‍ക്കെതിരെ 87,53,400 ഓഹരികള്‍ക്കുള്ള ബിഡുകള്‍ ലഭിച്ചിട്ടുണ്ട്. ഐപിഒ മൂല്യം 200 കോടി രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ഷെയറിന് 130-137 രൂപയാണ് വില. റീട്ടെയില്‍ വ്യക്തിഗത നിക്ഷേപകര്‍ക്കുള്ള വിഭാഗം (ആര്‍ഐഐ) 4.15 തവണ അപേക്ഷകള്‍ സമര്‍പ്പിച്ചു. അതേസമയം സ്ഥാപനേതര നിക്ഷേപകര്‍ക്ക് […]


ഡെല്‍ഹി: വെരാന്‍ഡ ലേണിംഗ് സൊല്യൂഷന്‍സ് ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ആദ്യ ദിവസത്തില്‍ തന്നെ മികച്ച പ്രതികരണം. മൊത്തം തുകയുടെ 74 ശതമാനം കമ്പനികളാണ് മുന്നോട്ട് വന്നത്.

പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് 1,17,88,365 ഓഹരികള്‍ക്കെതിരെ 87,53,400 ഓഹരികള്‍ക്കുള്ള ബിഡുകള്‍ ലഭിച്ചിട്ടുണ്ട്. ഐപിഒ മൂല്യം 200 കോടി രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ഷെയറിന് 130-137 രൂപയാണ് വില.

റീട്ടെയില്‍ വ്യക്തിഗത നിക്ഷേപകര്‍ക്കുള്ള വിഭാഗം (ആര്‍ഐഐ) 4.15 തവണ അപേക്ഷകള്‍ സമര്‍പ്പിച്ചു. അതേസമയം സ്ഥാപനേതര നിക്ഷേപകര്‍ക്ക് 85 ശതമാനവും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റൂ്യൂഷ്ണല്‍ ബയേഴ്സ് (ക്യുഐബി) അഞ്ച് ശതമാനവും ലഭിച്ചു. സിസ്റ്റമാറ്റിക്സ് കോര്‍പ്പറേറ്റ് സര്‍വീസസ് ആണ്ഡ ഐപിഒ മാനേജറായി കൈകാര്യം ചെയ്യുന്നത്. കമ്പനിയുടെ ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്കും ഓണ്‍ലൈനായും ഓഫ്‌ലൈനായും ഇവ രണ്ടു ഒരുമിച്ചും, വൈവിധ്യമാര്‍ന്നതും സംയോജിതവുമായ പഠന പരിഹാരങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.