29 March 2022 12:46 PM IST
Summary
കൊൽക്കത്ത: ഖനന മേഖലയിലെ പ്രമുഖ കമ്പനിയായ കോൾ ഇന്ത്യ ലിമിറ്റഡ് 2021-22 സാമ്പത്തിക വർഷത്തിൽ എക്കാലത്തെയും ഉയർന്ന ഉൽപ്പാദനത്തിനൊരുങ്ങുന്നു. രണ്ട് വർഷത്തെ താഴ്ന്ന നിലയിൽ നിന്ന് ഈ സാമ്പത്തിക വർഷം 620 മില്യൺ ടൺ ഉത്പാദനവുമായി മുന്നേറിയതായാണ് റിപ്പോർട്ട്. മാർച്ച് 28 ലെ കണക്കനുസരിച്ച് നടപ്പു സാമ്പത്തിക വർഷത്തെ ഉൽപ്പാദനം 614.4 ദശലക്ഷം ടണ്ണാണ്. “ഞങ്ങൾ മുമ്പത്തെ ഉൽപ്പാദനത്തിലെ ഏറ്റവും ഉയർന്ന നിലവാരം മറികടന്നു. വർഷാവസാനം 622 ദശലക്ഷം ടണ്ണിൽ എത്തിയേക്കാം,” ഒരു ഉന്നത ഉദ്യോഗസ്ഥൻ […]
കൊൽക്കത്ത: ഖനന മേഖലയിലെ പ്രമുഖ കമ്പനിയായ കോൾ ഇന്ത്യ ലിമിറ്റഡ് 2021-22 സാമ്പത്തിക വർഷത്തിൽ എക്കാലത്തെയും ഉയർന്ന ഉൽപ്പാദനത്തിനൊരുങ്ങുന്നു. രണ്ട് വർഷത്തെ താഴ്ന്ന നിലയിൽ നിന്ന് ഈ സാമ്പത്തിക വർഷം 620 മില്യൺ ടൺ ഉത്പാദനവുമായി മുന്നേറിയതായാണ് റിപ്പോർട്ട്.
മാർച്ച് 28 ലെ കണക്കനുസരിച്ച് നടപ്പു സാമ്പത്തിക വർഷത്തെ ഉൽപ്പാദനം 614.4 ദശലക്ഷം ടണ്ണാണ്. “ഞങ്ങൾ മുമ്പത്തെ ഉൽപ്പാദനത്തിലെ ഏറ്റവും ഉയർന്ന നിലവാരം മറികടന്നു. വർഷാവസാനം 622 ദശലക്ഷം ടണ്ണിൽ എത്തിയേക്കാം,” ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
2021-22 ൽ കൽക്കരി കയറ്റുമതി 660 ദശലക്ഷം ടൺ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാമ്പത്തിക വർഷം 670 ദശലക്ഷം ടൺ ഉൽപ്പാദനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 2021-22ൽ 640 മില്യൺ ടണ്ണാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു. 2019-20ൽ 602 ദശലക്ഷം ടൺ കൽക്കരി കമ്പനി ഉൽപ്പാദിപ്പിച്ചപ്പോൾ 2020-21ൽ ഇത് 596 ദശലക്ഷം ടണ്ണായി കുറഞ്ഞിരുന്നു.