Summary
ഡെല്‍ഹി: ഈ ജൂലൈയില്‍ തുടങ്ങുന്ന പുതിയ വിള വര്‍ഷത്തില്‍ ഉള്ളി ഉത്പാദനം 16.81 ശതമാനം വര്‍ധിച്ച് 31.12 ദശലക്ഷം ടണ്ണായി ഉയരുമെന്ന് കാര്‍ഷിക മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2021-22 (ജൂലൈ-ജൂണ്‍) വിള വര്‍ഷത്തില്‍ രാജ്യം 26.64 ദശലക്ഷം ടണ്‍ ഉള്ളി വിളവെടുത്തതായി മന്ത്രാലയം വ്യക്തമാക്കി. ഉള്ളികൃഷിക്കായി തയ്യാറാക്കിയ പ്രദേശം 2021-22 ലെ 1.62 ദശലക്ഷം ഹെക്ടറില്‍ നിന്ന് 2022-23 വിള വര്‍ഷത്തില്‍ 1.91 ദശലക്ഷം ഹെക്ടര്‍ കൂടുതലായതായി കണക്കാക്കപ്പെടുന്നു. മറ്റ് പ്രധാന പച്ചക്കറികളില്‍, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുടെ […]
ഡെല്‍ഹി: ഈ ജൂലൈയില്‍ തുടങ്ങുന്ന പുതിയ വിള വര്‍ഷത്തില്‍ ഉള്ളി ഉത്പാദനം 16.81 ശതമാനം വര്‍ധിച്ച് 31.12 ദശലക്ഷം ടണ്ണായി ഉയരുമെന്ന് കാര്‍ഷിക മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2021-22 (ജൂലൈ-ജൂണ്‍) വിള വര്‍ഷത്തില്‍ രാജ്യം 26.64 ദശലക്ഷം ടണ്‍ ഉള്ളി വിളവെടുത്തതായി മന്ത്രാലയം വ്യക്തമാക്കി.
ഉള്ളികൃഷിക്കായി തയ്യാറാക്കിയ പ്രദേശം 2021-22 ലെ 1.62 ദശലക്ഷം ഹെക്ടറില്‍ നിന്ന് 2022-23 വിള വര്‍ഷത്തില്‍ 1.91 ദശലക്ഷം ഹെക്ടര്‍ കൂടുതലായതായി കണക്കാക്കപ്പെടുന്നു.
മറ്റ് പ്രധാന പച്ചക്കറികളില്‍, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുടെ ഉത്പാദനം 2022-23 ല്‍ കുറയുമെന്നാണ് വിലയിരുത്തല്‍. ഉരുളക്കിഴങ്ങിന്റെ ഉത്പാദനം 2021-22 ല്‍ 56.17 ദശലക്ഷം ടണ്‍ ഉണ്ടായിരുന്നത് 2022-23 ല്‍ 53.60 ദശലക്ഷം ടണ്ണായി കുറയും. കൂടാതെ, തക്കാളിയുടെ ഉത്പാദനം 21.18 ദശലക്ഷമായിരുന്നത് 20.30 ദശലക്ഷം ടണ്ണായി കുറയുമെന്ന് കണക്കാക്കുന്നു.
കൃഷി ഭൂമിയില്‍ വര്‍ധനവുണ്ടായിട്ടും പുതിയ വിള വര്‍ഷത്തില്‍ മൊത്തം പച്ചക്കറി ഉത്പാദനം 199.88 ദശലക്ഷം ടണ്ണായി ചുരുങ്ങും. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം മൊത്തം പച്ചക്കറി ഉത്പാദനം 200.44 ദശലക്ഷം ടണ്ണായിരുന്നു.
പഴവര്‍ഗങ്ങളുടെ ഉത്പാദനത്തില്‍ വര്‍ധനവുണ്ടാകുമെങ്കിലും, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധമുള്ള പൂക്കള്‍, ഔഷധസസ്യങ്ങള്‍, തോട്ടവിളകള്‍ എന്നിവയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പഴങ്ങളില്‍, മാമ്പഴത്തിന്റെ ഉത്പാദനം 2021-22 ലെ 20.38 ദശലക്ഷം ടണ്ണില്‍ നിന്ന് 2022-23 ല്‍ 20.33 ദശലക്ഷം ടണ്ണായി നേരിയ കുറവുമണ്ടാകും.
തെങ്ങ്, കശുവണ്ടി തുടങ്ങിയ തോട്ടവിളകളുടെ കാര്യത്തില്‍, മൊത്തം ഉത്പാദനം 2021-22ല്‍ 16.62 ദശലക്ഷം ടണ്ണില്‍ നിന്ന് 2022-23 ല്‍ 15.85 ദശലക്ഷം ടണ്ണായി കുറയാന്‍ സാധ്യതയുണ്ട്. സുഗന്ധവ്യഞ്ജന ഉത്പാദനം ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 11.11 ദശലക്ഷം ടണ്ണില്‍ നിന്ന് 10.81 ദശലക്ഷം ടണ്ണായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.