29 March 2022 8:34 AM GMT
Summary
ഡെല്‍ഹി: ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ) നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായി കേന്ദ്രം നാല് ലേബര്‍ കോഡുകള്‍ വിജ്ഞാപനം ചെയ്തതായി കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ്. തിങ്കളാഴ്ച നടന്ന ഫെഡറേഷന്‍ ഓഫ് പിടിഐ എംപ്ലോയീസ് യൂണിയനുകളുടെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക സുരക്ഷ, തൊഴില്‍പരമായ അപകടങ്ങള്‍, എല്ലാ മേഖലകളിലെയും തൊഴിലാളികളുടെ ക്ഷേമം എന്നിവ കണക്കിലെടുത്താണ് ലേബര്‍ കോഡുകള്‍ വിജ്ഞാപനം ചെയ്തിരിക്കുന്നതെന്ന് യാദവ് പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും നാല് ലേബര്‍ കോഡുകള്‍ അംഗീകരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അത് പൂര്‍ത്തിയായാലുടന്‍ […]
ഡെല്‍ഹി: ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ) നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായി കേന്ദ്രം നാല് ലേബര്‍ കോഡുകള്‍ വിജ്ഞാപനം ചെയ്തതായി കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ്. തിങ്കളാഴ്ച നടന്ന ഫെഡറേഷന്‍ ഓഫ് പിടിഐ എംപ്ലോയീസ് യൂണിയനുകളുടെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക സുരക്ഷ, തൊഴില്‍പരമായ അപകടങ്ങള്‍, എല്ലാ മേഖലകളിലെയും തൊഴിലാളികളുടെ ക്ഷേമം എന്നിവ കണക്കിലെടുത്താണ് ലേബര്‍ കോഡുകള്‍ വിജ്ഞാപനം ചെയ്തിരിക്കുന്നതെന്ന് യാദവ് പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലും നാല് ലേബര്‍ കോഡുകള്‍ അംഗീകരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അത് പൂര്‍ത്തിയായാലുടന്‍ രാജ്യത്തുടനീളം ഇത് പ്രാബല്യത്തില്‍ വരും. തൊഴില്‍ ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റാണ്. അങ്ങനെ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും തൊഴില്‍ വിഷയത്തില്‍ നയങ്ങളും നിയമങ്ങളും ഉണ്ടാക്കാന്‍ കഴിയും. വിവിധ മേഖലകളില്‍ ആവശ്യമായ വേജ് ബോര്‍ഡുകള്‍ നിയമപ്രകാരം ഉടന്‍ സ്ഥാപിക്കുമെന്നും യാദവ് പറഞ്ഞു.
38 കോടി ജനങ്ങള്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അവരില്‍ 27 കോടി പേര്‍ ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ 27 കോടി പേരും 400 വ്യത്യസ്ത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണെന്നും യാദവ് അറിയിച്ചു.
മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പെന്‍ഷന്‍ സംബന്ധിച്ച് സംഭാവന നല്‍കുന്ന പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി ബലറാം സിംഗ് ദാഹിയയും ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ്‌സ് (ഐഎഫ്ഡബ്ല്യുജെ) കെ വിക്രം റാവുവും 1955 ലെ വര്‍ക്കിംഗ് ജേണലിസ്റ്റ് ആക്ട് അനുസരിച്ച് മാധ്യമ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കി. മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നും അതിനാല്‍ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കപ്പെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.