25 March 2022 8:26 AM GMT
Summary
ഡെല്‍ഹി: ക്രിപ്റ്റോകറന്‍സികള്‍ പോലുള്ള അനിയന്ത്രിതമായ വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ്. തീവ്രവാദ ധനസഹായം, മയക്കുമരുന്ന് കള്ളക്കടത്ത് തുടങ്ങിയവയക്കായി ക്രിപ്‌റ്റോകറന്‍സികള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ സര്‍ക്കാര്‍ ഉടന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്രിപറ്റോ കറന്‍സികളിന്മേല്‍ സര്‍ക്കാര്‍ ഇപ്പോഴും കൃത്യമായ നിയമ പടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും ഇതില്‍ വ്യക്തത വരുത്തണമെന്നും ലോക്‌സഭയില്‍ ധനകാര്യ ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ആസ്തികള്‍ കള്ളപ്പണം വെളുപ്പിക്കലിനോ മയക്കുമരുന്ന് കള്ളക്കടത്തിനോ കുറ്റകൃത്യങ്ങള്‍ക്കോ ഉള്ള ഒരു
ഡെല്‍ഹി: ക്രിപ്റ്റോകറന്‍സികള്‍ പോലുള്ള അനിയന്ത്രിതമായ വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ്. തീവ്രവാദ ധനസഹായം, മയക്കുമരുന്ന് കള്ളക്കടത്ത് തുടങ്ങിയവയക്കായി ക്രിപ്‌റ്റോകറന്‍സികള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ സര്‍ക്കാര്‍ ഉടന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ക്രിപറ്റോ കറന്‍സികളിന്മേല്‍ സര്‍ക്കാര്‍ ഇപ്പോഴും കൃത്യമായ നിയമ പടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും ഇതില്‍ വ്യക്തത വരുത്തണമെന്നും ലോക്‌സഭയില്‍ ധനകാര്യ ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ ആസ്തികള്‍ കള്ളപ്പണം വെളുപ്പിക്കലിനോ മയക്കുമരുന്ന് കള്ളക്കടത്തിനോ കുറ്റകൃത്യങ്ങള്‍ക്കോ ഉള്ള ഒരു മുന്‍ഗണനാ മാര്‍ഗമായി മാറാതിരിക്കാന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കണമെന്നും ഗൊഗോയ് പറഞ്ഞു. അധികം വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷക്കുന്നതായും അദ്ദേഹം പറഞ്ഞു.