image

25 March 2022 8:16 AM

Business

ഗെയിമിംഗ് കമ്പനിയായ ഗാംബിറ്റിനെ ഏറ്റെടുത്ത് ഗ്ലാന്‍സ്

MyFin Desk

ഗെയിമിംഗ് കമ്പനിയായ ഗാംബിറ്റിനെ ഏറ്റെടുത്ത് ഗ്ലാന്‍സ്
X

Summary

ഡെല്‍ഹി: ഇന്ത്യന്‍ ഗെയിമിംഗ് കമ്പനിയായ ഗാംബിറ്റ് സ്പോര്‍ട്സിനെ ഇന്റര്‍നെറ്റ് കമ്പനിയായ ഗ്ലാന്‍സ് ഇന്‍ മൊബി ഏറ്റെടുത്തു. വിപണിയിലുടനീളമുള്ള എന്‍എഫ്ടി (ഇന്റര്‍ ചാര്‍ജുകള്‍ ഈടാക്കാത്ത) അടിസ്ഥാനമാക്കിയുള്ള തത്സമയ ഗെയിമിംഗ് അനുഭവങ്ങള്‍ക്കായി ഏറ്റവും വലിയ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ ഏറ്റെടുക്കല്‍. ഗ്ലാന്‍സ് ഗെയിമുകള്‍ക്ക്  ഏഷ്യയിലുടനീളം 45 ദശലക്ഷത്തിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരില്‍ 70 ശതമാനവും 18 നും 34നും ഇടയില്‍ പ്രായമുള്ളവരാണ്. 2015ല്‍ യശശ്വി തകല്ലപ്പള്ളി, ഗൗരവ് കോനാര്‍, രണവീര്‍ സങ്കിനേനി, ദീപക് വെങ്കിട്ടരമണി […]


ഡെല്‍ഹി: ഇന്ത്യന്‍ ഗെയിമിംഗ് കമ്പനിയായ ഗാംബിറ്റ് സ്പോര്‍ട്സിനെ ഇന്റര്‍നെറ്റ് കമ്പനിയായ ഗ്ലാന്‍സ് ഇന്‍ മൊബി ഏറ്റെടുത്തു. വിപണിയിലുടനീളമുള്ള എന്‍എഫ്ടി (ഇന്റര്‍ ചാര്‍ജുകള്‍ ഈടാക്കാത്ത) അടിസ്ഥാനമാക്കിയുള്ള തത്സമയ ഗെയിമിംഗ് അനുഭവങ്ങള്‍ക്കായി ഏറ്റവും വലിയ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ ഏറ്റെടുക്കല്‍.
ഗ്ലാന്‍സ് ഗെയിമുകള്‍ക്ക് ഏഷ്യയിലുടനീളം 45 ദശലക്ഷത്തിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരില്‍ 70 ശതമാനവും 18 നും 34നും ഇടയില്‍ പ്രായമുള്ളവരാണ്.
2015ല്‍ യശശ്വി തകല്ലപ്പള്ളി, ഗൗരവ് കോനാര്‍, രണവീര്‍ സങ്കിനേനി, ദീപക് വെങ്കിട്ടരമണി എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച ഗാംബിറ്റ് ഫാന്റസി സ്പോര്‍ട്സ് സ്ഥാപിച്ചത്. നോസ്ട്രാഗാമസ് (നോസ്ട്രാ പ്രോ) ഗെയിമിംഗ് പ്ലാറ്റ്ഫോമില്‍ പോക്കര്‍, റമ്മി, ക്വിസ്, ഹൈപ്പര്‍-കാഷ്വല്‍ ഗെയിമുകള്‍ സ്വന്തമാക്കി പ്രവര്‍ത്തിക്കുന്നു.
ഏകദേശം 10 ദശലക്ഷത്തോളം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍, ഗ്ലാന്‍സ് അതിന്റെ ആഗോള വിപുലീകരണം ത്വരിതപ്പെടുത്തുന്നതിന് ജിയോ പ്ലാറ്റ്ഫോമുകളില്‍ നിന്ന് 200 മില്യണ്‍ ഡോളര്‍ സമാഹരിക്കാനുള്ള കരാറില്‍ ഒപ്പുവച്ചിരുന്നു. ഗ്ലാന്‍ിസിന്റെ
ന്റെ ലോക്ക് സ്‌ക്രീന്‍ പ്ലാറ്റ്ഫോം ജിയോ ഫോണ്‍ നെക്‌സ്റ്റിന്‍രെ സ്മാര്‍ട്ട്ഫോണുകളിലേക്ക് സംയോജിപ്പിക്കും.