23 March 2022 8:55 AM IST
Summary
ഡെല്‍ഹി: കോര്‍പ്പറേറ്റ് കമ്പനികളുടെ സിഎസ്ആര്‍ ചെലവുകളുടെ മൂന്നാം കക്ഷി ഓഡിറ്റ് സര്‍ക്കാര്‍ നടത്തണമെന്ന് പാര്‍ലമെന്ററി പാനല്‍ ചൊവ്വാഴ്ച നിര്‍ദ്ദേശിച്ചു. പാര്‍ലമെന്ററി ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തലവനായ ബി.ജെ.പി അംഗം ജയന്ത് സിന്‍ഹ, സി.എസ്.ആര്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു. കമ്പനികളുടെ അത്തരം ചെലവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭിക്കാന്‍ പ്രയാസമാണ്. കമ്പനി ആക്ട്, 2013 പ്രകാരം, ലാഭകരമായ സ്ഥാപനങ്ങള്‍ തങ്ങളുടെ മൂന്ന് വര്‍ഷത്തെ ശരാശരി വാര്‍ഷിക അറ്റാദായത്തിന്റെ 2 ശതമാനമെങ്കിലും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്‌ക്കേണ്ടതുണ്ട്. ഒരു […]
ഡെല്‍ഹി: കോര്‍പ്പറേറ്റ് കമ്പനികളുടെ സിഎസ്ആര്‍ ചെലവുകളുടെ മൂന്നാം കക്ഷി ഓഡിറ്റ് സര്‍ക്കാര്‍ നടത്തണമെന്ന് പാര്‍ലമെന്ററി പാനല്‍ ചൊവ്വാഴ്ച നിര്‍ദ്ദേശിച്ചു.
പാര്‍ലമെന്ററി ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തലവനായ ബി.ജെ.പി അംഗം ജയന്ത് സിന്‍ഹ, സി.എസ്.ആര്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു. കമ്പനികളുടെ അത്തരം ചെലവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭിക്കാന്‍ പ്രയാസമാണ്.
കമ്പനി ആക്ട്, 2013 പ്രകാരം, ലാഭകരമായ സ്ഥാപനങ്ങള്‍ തങ്ങളുടെ മൂന്ന് വര്‍ഷത്തെ ശരാശരി വാര്‍ഷിക അറ്റാദായത്തിന്റെ 2 ശതമാനമെങ്കിലും
സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്‌ക്കേണ്ടതുണ്ട്. ഒരു പ്രത്യേക സാമ്പത്തിക വര്‍ഷത്തിലെ ഈ നിര്‍ബന്ധിത പ്രവര്‍ത്തനങ്ങളെയാണ് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) യായി കണക്കാക്കുന്നത്. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയമാണ് നിയമം നടപ്പിലാക്കുന്നത്.
നിലവിലുള്ള നിയമ വ്യവസ്ഥകള്‍ മതിയായ സംരക്ഷണം നല്‍കുന്നുണ്ടെങ്കിലും, സിഎസ്ആര്‍ ചെലവുകളുടെ മൂന്നാം കക്ഷി ഓഡിറ്റ് ത്താന്‍ കമ്മിറ്റി ശുപാര്‍ശ നല്‍കി. ഇത് സിഎസ്ആര്‍ വെളിപ്പെടുത്തലുകളില്‍ സുതാര്യതയും കമ്പനികള്‍ക്ക് ഉത്തരവാദിത്തവും കൊണ്ടുവരുമെന്ന് പാനല്‍ പറഞ്ഞു.
ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2022-23 വര്‍ഷത്തെ ഗ്രാന്റുകള്‍ക്കായുള്ള ധനകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് ശുപാര്‍ശ നല്‍കിയത്.