image

23 March 2022 8:12 AM

Corporates

ബജാജ് ഇലക്ട്രിക്കല്‍സ് മോര്‍ഫി റിച്ചാര്‍ഡ്‌സുമായുള്ള ലൈസന്‍സ് നീട്ടി

MyFin Desk

ബജാജ് ഇലക്ട്രിക്കല്‍സ് മോര്‍ഫി റിച്ചാര്‍ഡ്‌സുമായുള്ള ലൈസന്‍സ് നീട്ടി
X

Summary

ഡെല്‍ഹി: ബജാജ് ഇലക്ട്രിക്കല്‍ ലിമിറ്റഡും ബ്രിട്ടണ്‍ ആസ്ഥാനമായുള്ള മോര്‍ഫി റിച്ചാര്‍ഡ്സും തമ്മിലുള്ള വ്യാപാര കരാര്‍ 15 വര്‍ഷത്തേക്ക് കൂടി നീട്ടി. ഈ വര്‍ഷം ജൂലൈ ഒന്നു മുതലാണ് നീട്ടിയിരിക്കുന്നത്. ഇന്ത്യയിലും അയല്‍ പ്രദേശങ്ങളായ നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലും ഗൃഹോപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനും മോര്‍ഫി റിച്ചാര്‍ഡ്‌സ് എന്ന വ്യാപാരമുദ്ര ഉപയോഗിക്കുന്നത് തുടരാന്‍ ഈ ലൈസന്‍സ് വിപുലീകരണം ബജാജ് ഇലക്ട്ട്രിക്കല്‍സിനെ പ്രാപ്തമാക്കും. ലൈസന്‍സ് പുതുക്കുന്നതിലൂടെ കമ്പനിക്ക് മള്‍ട്ടി ബ്രാന്‍ഡ് ഓഫറുകളും ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും കൂടുതല്‍ ശക്തിപ്പെടുത്താന്‍ […]


ഡെല്‍ഹി: ബജാജ് ഇലക്ട്രിക്കല്‍ ലിമിറ്റഡും ബ്രിട്ടണ്‍ ആസ്ഥാനമായുള്ള മോര്‍ഫി റിച്ചാര്‍ഡ്സും തമ്മിലുള്ള വ്യാപാര കരാര്‍ 15 വര്‍ഷത്തേക്ക് കൂടി നീട്ടി. ഈ വര്‍ഷം ജൂലൈ ഒന്നു മുതലാണ് നീട്ടിയിരിക്കുന്നത്.
ഇന്ത്യയിലും അയല്‍ പ്രദേശങ്ങളായ നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലും ഗൃഹോപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനും മോര്‍ഫി റിച്ചാര്‍ഡ്‌സ് എന്ന വ്യാപാരമുദ്ര ഉപയോഗിക്കുന്നത് തുടരാന്‍ ഈ ലൈസന്‍സ് വിപുലീകരണം ബജാജ് ഇലക്ട്ട്രിക്കല്‍സിനെ പ്രാപ്തമാക്കും.
ലൈസന്‍സ് പുതുക്കുന്നതിലൂടെ കമ്പനിക്ക് മള്‍ട്ടി ബ്രാന്‍ഡ് ഓഫറുകളും ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും കൂടുതല്‍ ശക്തിപ്പെടുത്താന്‍ സാധിക്കും.
പ്രീമിയം ഗൃഹോപകരണ വിഭാഗത്തില്‍ 2002 ഏപ്രില്‍ മുതല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മോര്‍ഫി റിച്ചാര്‍ഡ്സ് ബ്രാന്‍ഡിന് കീഴിലുള്ള ഉത്പന്നങ്ങള്‍ ബജാജ് ഇല്ക്ട്രിക്കല്‍സ് വാഗ്ദാനം ചെയ്യുന്നു.
മോര്‍ഫി റിച്ചാര്‍ഡ്സ് ഐറിഷ് ഇന്റര്‍നാഷണല്‍ ഇലക്ട്രിക്കല്‍ ഉപകരണ ഗ്രൂപ്പായ ഗ്ലെന്‍ ഡിംപ്ലക്സിന്റെ ഭാഗമാണ്. 85 വര്‍ഷത്തിലേറെ പഴക്കമുള്ള ബ്രാന്‍ഡാണിത്.