22 March 2022 6:11 AM GMT
Summary
ഡെല്‍ഹി: പ്രമുഖ ഇന്റഗ്രേറ്റഡ് ഇന്റര്‍ മോഡല്‍ ലോജിസ്റ്റിക്സ് ഫെസിലിറ്റേറ്ററായ ഗേറ്റ് വേ ഡിസ്ട്രിപാര്‍ക്ക്സ് ലിമിറ്റഡ് (ജിഡിഎല്‍) ഗ്രൂപ്പ് ലയനങ്ങള്‍ പൂർത്തിയാക്കിയ റീലിസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കമ്പനി അതിന്റെ ഗ്രൂപ്പ് ലയന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. മൂന്ന് ഗ്രൂപ്പ് കമ്പനികളായ ഗേറ്റ് വേ ഡിസ്ട്രിപാര്‍ക്സ് ലിമിറ്റഡ്, ഗേറ്റ് വേ റെയില്‍ ഫ്രൈറ്റ് ലിമിറ്റഡ്, ഗേറ്റ് വേ ഈസ്റ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ലയിപ്പിച്ച് ഒരൊറ്റ സ്ഥാപനമാക്കുകയാണ് ചെയ്തത്. പഴയ കമ്പനിയുടെ ഓരോ ഷെയറിനും, പുതുതായി ലയിപ്പിച്ച കമ്പനിയുടെ […]
ഡെല്‍ഹി: പ്രമുഖ ഇന്റഗ്രേറ്റഡ് ഇന്റര്‍ മോഡല്‍ ലോജിസ്റ്റിക്സ് ഫെസിലിറ്റേറ്ററായ ഗേറ്റ് വേ ഡിസ്ട്രിപാര്‍ക്ക്സ് ലിമിറ്റഡ് (ജിഡിഎല്‍) ഗ്രൂപ്പ് ലയനങ്ങള്‍ പൂർത്തിയാക്കിയ റീലിസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കമ്പനി അതിന്റെ ഗ്രൂപ്പ് ലയന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.
മൂന്ന് ഗ്രൂപ്പ് കമ്പനികളായ ഗേറ്റ് വേ ഡിസ്ട്രിപാര്‍ക്സ് ലിമിറ്റഡ്, ഗേറ്റ് വേ റെയില്‍ ഫ്രൈറ്റ് ലിമിറ്റഡ്, ഗേറ്റ് വേ ഈസ്റ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ലയിപ്പിച്ച് ഒരൊറ്റ സ്ഥാപനമാക്കുകയാണ് ചെയ്തത്. പഴയ കമ്പനിയുടെ ഓരോ ഷെയറിനും, പുതുതായി ലയിപ്പിച്ച കമ്പനിയുടെ നാല് ഓഹരികള്‍ ഓഹരി ഉടമകള്‍ക്ക് ലഭിച്ചിട്ടുണ്ട്.
സംയോജിത സ്ഥാപനത്തിന് ഇപ്പോള്‍ രാജ്യത്തുടനീളമുള്ള ഒമ്പത് ഇന്‍ലാന്‍ഡ് കണ്ടെയ്നര്‍ ഡിപ്പോകളും കണ്ടെയ്നര്‍ ചരക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള സ്റ്റേഷനുകളും ഉണ്ട്. കൂടാതെ 31 ട്രെയിന്‍ സെറ്റുകള്‍ ഉപയോഗിച്ച് റെയില്‍, റോഡ് ഗതാഗതം നല്കുന്നു. കൂടാതെ ലധികം 500 ട്രെയിലറുകള്‍, 1.2 ദശലക്ഷത്തിലധികം ചതുരശ്ര അടി വെയര്‍ഹൗസിംഗ് സ്ഥലത്തിന്റെ പിന്തുണ എന്നിവയും കമ്പനിക്കുണ്ട്.