22 March 2022 6:20 AM
Summary
മുംബൈ : സീ എന്റര്‍ടെയിന്‍മെന്റ് ലിമിറ്റഡ് സിഇഒ പുനീത് ഗോയങ്കയെ നീക്കം ചെയ്യാൻ ഉറച്ച് ഇന്‍വെസ്‌കോ ഡെവലപ്പിംഗ് മാര്‍ക്കറ്റ് ഫണ്ട്. ഈ ലക്ഷ്യത്തോടെ നടത്താനിരുന്ന എക്‌സ്ട്രാ ഓര്‍ഡിനറി ജനറല്‍ മീറ്റിംഗ് (ഇജിഎം) വിലക്കിയുള്ള സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ ഇന്‍വെസ്‌കോ അപ്പീൽ നൽകി. . ബോംബേ ഹൈക്കോടതിയാണ് അപ്പീല്‍ സ്വീകരിച്ചത്. ജസ്റ്റിസുമാരായ എസ്.ജെ കതവല്ല, മിലിന്ദ് ജാദവ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് 2021 ഒക്ടോബറിലെ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കുകയും ചെയ്തു. സീയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന […]
മുംബൈ : സീ എന്റര്‍ടെയിന്‍മെന്റ് ലിമിറ്റഡ് സിഇഒ പുനീത് ഗോയങ്കയെ നീക്കം ചെയ്യാൻ ഉറച്ച് ഇന്‍വെസ്‌കോ ഡെവലപ്പിംഗ് മാര്‍ക്കറ്റ് ഫണ്ട്. ഈ ലക്ഷ്യത്തോടെ നടത്താനിരുന്ന എക്‌സ്ട്രാ ഓര്‍ഡിനറി ജനറല്‍ മീറ്റിംഗ് (ഇജിഎം) വിലക്കിയുള്ള സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ ഇന്‍വെസ്‌കോ അപ്പീൽ നൽകി. . ബോംബേ ഹൈക്കോടതിയാണ് അപ്പീല്‍ സ്വീകരിച്ചത്. ജസ്റ്റിസുമാരായ എസ്.ജെ കതവല്ല, മിലിന്ദ് ജാദവ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് 2021 ഒക്ടോബറിലെ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
സീയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആസ്പി ചിനോയുടെ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ മൂന്നാഴ്ച്ചത്തേക്ക് തല്‍സ്ഥിതി തുടരാന്‍ കോടതി നിര്‍ദ്ദേശിച്ചു. മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ (സിഇഒ) പുനിത് ഗോയങ്കയുള്‍പ്പെടെ മൂന്ന് ഡയറക്ടര്‍മാരെ സീ ബോര്‍ഡില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ഇന്‍വെസ്‌കോ. സീ എന്റര്‍ടെയിന്‍മെന്റിലെ ഏറ്റവും വലിയ ഓഹരി ഉടമ കൂടിയാണ് കമ്പനി.