image

20 March 2022 12:36 AM

Banking

ഡോഡ്ല ഡയറി 50 കോടിക്ക് കൃഷ്ണ മില്‍ക്കിനെ ഏറ്റെടുത്തു

MyFin Desk

ഡോഡ്ല ഡയറി 50 കോടിക്ക് കൃഷ്ണ മില്‍ക്കിനെ ഏറ്റെടുത്തു
X

Summary

ന്യൂഡല്‍ഹി: ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി ഡോഡ്‌ല ഡയറി 50 കോടി രൂപയ്ക്ക് കര്‍ണാടക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൃഷ്ണ മില്‍ക്കിനെ ഏറ്റെടുത്തു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന് ഡോഡ്‌ല ഡയറി ശനിയാഴിച്ചയാണ് ഇക്കാര്യം പുറത്തുവിട്ടത്. ശ്രീ കൃഷ്ണ മില്‍കിസ് പ്രൈവറ്റ് ലിമിറ്റഡുമായി സ്ലം പര്‍ച്ചേഴ്‌സ് അടിസ്ഥാനത്തിലാണ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനാല്‍ കമ്പനി ഒഴികെ അതിന്റെ മുഴുവല്‍ സജ്ജീരകണങ്ങളും ഏറ്റെടുക്കും. ഏറ്റെടുക്കുന്ന തീയതി മുതല്‍ ഏകദേശം രണ്ട് മാസത്തിനുള്ളിലാണ് കരാര്‍ അവസാനിക്കുന്നത്. 1989-ല്‍ സ്ഥാപിതമായ കൃഷ്ണ മില്‍ക്സ് പ്രൈവറ്റ് ലിമിറ്റഡ് […]


ന്യൂഡല്‍ഹി: ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി ഡോഡ്‌ല ഡയറി 50 കോടി രൂപയ്ക്ക് കര്‍ണാടക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൃഷ്ണ മില്‍ക്കിനെ ഏറ്റെടുത്തു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന് ഡോഡ്‌ല ഡയറി ശനിയാഴിച്ചയാണ് ഇക്കാര്യം പുറത്തുവിട്ടത്. ശ്രീ കൃഷ്ണ മില്‍കിസ് പ്രൈവറ്റ് ലിമിറ്റഡുമായി സ്ലം പര്‍ച്ചേഴ്‌സ് അടിസ്ഥാനത്തിലാണ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനാല്‍ കമ്പനി ഒഴികെ അതിന്റെ മുഴുവല്‍ സജ്ജീരകണങ്ങളും ഏറ്റെടുക്കും. ഏറ്റെടുക്കുന്ന തീയതി മുതല്‍ ഏകദേശം രണ്ട് മാസത്തിനുള്ളിലാണ് കരാര്‍ അവസാനിക്കുന്നത്.
1989-ല്‍ സ്ഥാപിതമായ കൃഷ്ണ മില്‍ക്സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്‌കെഎംപിഎല്‍) കര്‍ണാടകയിലെ ആദ്യത്തെ സ്വകാര്യ മേഖലയിലെ ഡയറി കമ്പനിയാണ്. ശ്രീകൃഷ്ണ മില്‍ക്‌സിന്റെ വിപണി പ്രധാനമായും പാല്‍ സംഭരിക്കുന്നതിലും പാലുല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലും വില്‍പ്പനയിലുമാണ്. 2020-21ല്‍ കമ്പനിയുടെ വിറ്റുവരവ് 67.27 കോടി രൂപയായിരുന്നു.