19 March 2022 5:48 AM GMT
Summary
ഡെല്‍ഹി: ലോകമെമ്പാടുമുള്ള 31 സൂചികകളില്‍ ഇന്ത്യയുടെ കാര്യക്ഷമത നിരീക്ഷിക്കുകയും രാജ്യത്തിന്റെ റേറ്റിംഗുകള്‍ മെച്ചപ്പെടുത്തുന്നതിനുമായി സൂചിക-നിര്‍ദ്ദിഷ്ട പരിഷ്‌കരണ തന്ത്രങ്ങള്‍ വികസിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും അനുകൂലമായ സാമ്പത്തിക അന്തരീക്ഷം സൃഷ്ടിക്കാനും ജീവിത സൗകര്യം എളുപ്പമാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ തീരുമാനം. ആഗോള പട്ടിണി സൂചിക, ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക, യാത്ര- ടൂറിസം മത്സരക്ഷമത, ലിവബിലിറ്റി സൂചിക, പ്രാദേശിക കാലാവസ്ഥാ ദുര്‍ബലത സൂചിക, ലിംഗ അസമത്വ സൂചിക എന്നിവ നിരീക്ഷിക്കപ്പെടുന്ന പ്രധാന മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നു. നീതി ആയോഗിന് […]
ഡെല്‍ഹി: ലോകമെമ്പാടുമുള്ള 31 സൂചികകളില്‍ ഇന്ത്യയുടെ കാര്യക്ഷമത നിരീക്ഷിക്കുകയും രാജ്യത്തിന്റെ റേറ്റിംഗുകള്‍ മെച്ചപ്പെടുത്തുന്നതിനുമായി സൂചിക-നിര്‍ദ്ദിഷ്ട പരിഷ്‌കരണ തന്ത്രങ്ങള്‍ വികസിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും അനുകൂലമായ സാമ്പത്തിക അന്തരീക്ഷം സൃഷ്ടിക്കാനും ജീവിത സൗകര്യം എളുപ്പമാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ തീരുമാനം.
ആഗോള പട്ടിണി സൂചിക, ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക, യാത്ര- ടൂറിസം മത്സരക്ഷമത, ലിവബിലിറ്റി സൂചിക, പ്രാദേശിക കാലാവസ്ഥാ ദുര്‍ബലത സൂചിക, ലിംഗ അസമത്വ സൂചിക എന്നിവ നിരീക്ഷിക്കപ്പെടുന്ന പ്രധാന മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നു. നീതി ആയോഗിന് കീഴിലുള്ള വികസനം, നിരീക്ഷണം, വിലയിരുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട വിഭാഗങ്ങളുടെ സഹായത്തോടെ ഈ സൂചികകള്‍ വര്‍ഷം തോറും മെച്ചപ്പെടുത്തുന്നതിനായി നിരീക്ഷണം ഏര്‍പ്പെടുത്തും.
31 സൂചികകളെ ബിസിനസ്സ്, വളര്‍ച്ച, സാമ്പത്തിക സംവിധാനം, ഭരണം എന്നിങ്ങനെ 4 വിഭഗങ്ങളായി തരംതിരിച്ചിരിക്കുന്നു. അവ രാജ്യത്തിന് ആവശ്യമായ സാമൂഹിക, സാമ്പത്തിക, വളര്‍ച്ചാ മാനദണ്ഡങ്ങളിലുടനീളം കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്നു. സൂചികകള്‍ 19 നോഡല്‍ മന്ത്രിമാര്‍ക്കും വകുപ്പുകള്‍ക്കും 46 വകുപ്പ് മന്ത്രിമാര്‍ക്കും എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കിയിട്ടുണ്ട്. നിലവില്‍ പരിഷ്‌കാരങ്ങള്‍ക്കും വളര്‍ച്ചയ്ക്കുമുള്ള ആഗോള സൂചികകള്‍ എന്ന ഒരൊറ്റ ഡാഷ്ബോര്‍ഡ് എല്ലാ സൂചികകള്‍ക്കും തയ്യാറായിക്കഴിഞ്ഞു.