image

19 March 2022 6:17 AM

Banking

ഗുണനിലവാരം ഉറപ്പ് വരുത്തും: ബിഐഎസ്

MyFin Desk

ഗുണനിലവാരം ഉറപ്പ് വരുത്തും: ബിഐഎസ്
X

Summary

  ഡെല്‍ഹി: ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സ്  വിവിധ കണ്‍സ്യൂമര്‍ ഓര്‍ഗനൈസേഷനുകളും എന്‍ജിഒകളും വഴി ഗുണ നിലവാര മാനദണ്ഡങ്ങളെ പ്രോത്സാഹിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ സക്തമാക്കും. ആസാദി കാ അമൃത് മഹോത്സവ് 'ഐക്കണിക് വീക്ക്' ആഘോഷങ്ങളുടെ ഭാഗമായി ബിഐഎസ് ആസ്ഥാനത്ത് 'ബിഐഎസിന്റെ ഗുണനിലവാര പ്രോത്സാഹന  പ്രവര്‍ത്തനങ്ങളില്‍ കണ്‍സ്യൂമര്‍ സംഘടനകളുടെയും എന്‍ജിഒകളുടെയും ഇടപെടല്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച  വെബിനാറിലെ  ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. മാനദണ്ഡങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഉപഭോക്തൃ സംഘടനകളുടെയും എന്‍ജിഒകളുടെയും പങ്കിനെക്കുറിച്ചും അവ സര്‍ക്കാരിനും റെഗുലേറ്റര്‍മാര്‍ക്കും സാധാരണ ഉപഭോക്താക്കള്‍ക്കും ഇടയിലുള്ള […]


ഡെല്‍ഹി: ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് വിവിധ കണ്‍സ്യൂമര്‍ ഓര്‍ഗനൈസേഷനുകളും എന്‍ജിഒകളും വഴി ഗുണ നിലവാര മാനദണ്ഡങ്ങളെ പ്രോത്സാഹിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ സക്തമാക്കും.

ആസാദി കാ അമൃത് മഹോത്സവ് 'ഐക്കണിക് വീക്ക്' ആഘോഷങ്ങളുടെ ഭാഗമായി ബിഐഎസ് ആസ്ഥാനത്ത് 'ബിഐഎസിന്റെ ഗുണനിലവാര പ്രോത്സാഹന പ്രവര്‍ത്തനങ്ങളില്‍ കണ്‍സ്യൂമര്‍ സംഘടനകളുടെയും എന്‍ജിഒകളുടെയും ഇടപെടല്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബിനാറിലെ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.

മാനദണ്ഡങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഉപഭോക്തൃ സംഘടനകളുടെയും എന്‍ജിഒകളുടെയും പങ്കിനെക്കുറിച്ചും അവ സര്‍ക്കാരിനും റെഗുലേറ്റര്‍മാര്‍ക്കും സാധാരണ ഉപഭോക്താക്കള്‍ക്കും ഇടയിലുള്ള പാലമായി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ബിഐഎസ് ഡയറക്ടര്‍ ജനറല്‍ പ്രവീണ്‍ തിവാരി വ്യക്തമാക്കി.

സ്റ്റാന്‍ഡേര്‍ഡ് ക്ലബ്ബുകളുടെ രൂപീകരണം, പ്രവര്‍ത്തനം, ബോധവല്‍ക്കരണ പരിപാടികള്‍, വീടുതോറുമുള്ള കാംപെയിനുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്റ്റാന്‍ഡേര്‍ഡ് പ്രൊമോഷന്‍ പ്രവര്‍ത്തനങ്ങളില്‍ കണ്‍സ്യൂമര്‍ ഓര്‍ഗനൈസേഷനുകള്‍ക്കും എന്‍ജിഒകള്‍ക്കുമായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. കണ്‍സ്യൂമര്‍ ഓര്‍ഗനൈസേഷനുകള്‍ക്കും എന്‍ജിഒകള്‍ക്കും എന്‍ജിഒ ദര്‍പന്‍ ഐഡിയും പാന്‍ കാര്‍ഡ് നമ്പറും ഉപയോഗിച്ച് ഉപയോഗിക്കാവുന്ന അടുത്തിടെ വികസിപ്പിച്ച കണ്‍സ്യൂമര്‍ എന്‍ഗേജ്മെന്റ് പോര്‍ട്ടലും വെബിനാറില്‍ പരിചയപ്പെടുത്തി.