image

17 March 2022 1:37 AM GMT

Corporates

എസ്സാര്‍ പവറിന്റെ താപവൈദ്യുത പദ്ധതി ഏറ്റെടുത്ത് അദാനി പവര്‍

MyFin Desk

എസ്സാര്‍ പവറിന്റെ താപവൈദ്യുത പദ്ധതി ഏറ്റെടുത്ത് അദാനി പവര്‍
X

Summary

ഡെല്‍ഹി :   മധ്യപ്രദേശിലെ മഹാനില്‍ എസ്സാര്‍ പവറിന്റെ ഉടമസ്ഥയിലുണ്ടായിരുന്ന 1200 മെഗാവാട്ട് താപവൈദ്യുത പദ്ധതി ഏറ്റെടുത്തെന്നറിയിച്ച് അദാനി പവര്‍. 4,250 കോടി രൂപയില്‍ അധികമാണ് ഏറ്റെടുക്കല്‍ ചെലവെന്ന് റെഗുലേറ്ററി ഫയലിംഗില്‍ അദാനി പവര്‍ അധികൃതര്‍ വ്യക്തമാക്കി. ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും കടബാധ്യത മൂലം ജപ്തി നടപടി നേരിടുന്ന കമ്പനിയാണ് എസ്സാര്‍ പവര്‍ എംപി ലിമിറ്റഡെന്നും (ഇപിഎംപിഎല്‍) അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ താപോര്‍ജ്ജ ഉത്പാദകരാണ് അദാനി പവര്‍. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, രാജസ്ഥാന്‍, ഗുജറാത്ത് […]


ഡെല്‍ഹി : മധ്യപ്രദേശിലെ മഹാനില്‍ എസ്സാര്‍ പവറിന്റെ ഉടമസ്ഥയിലുണ്ടായിരുന്ന 1200 മെഗാവാട്ട് താപവൈദ്യുത പദ്ധതി ഏറ്റെടുത്തെന്നറിയിച്ച് അദാനി പവര്‍. 4,250 കോടി രൂപയില്‍ അധികമാണ് ഏറ്റെടുക്കല്‍ ചെലവെന്ന് റെഗുലേറ്ററി ഫയലിംഗില്‍ അദാനി പവര്‍ അധികൃതര്‍ വ്യക്തമാക്കി. ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും കടബാധ്യത മൂലം ജപ്തി നടപടി നേരിടുന്ന കമ്പനിയാണ് എസ്സാര്‍ പവര്‍ എംപി ലിമിറ്റഡെന്നും (ഇപിഎംപിഎല്‍) അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ താപോര്‍ജ്ജ ഉത്പാദകരാണ് അദാനി പവര്‍. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒട്ടേറെ പ്ലാന്റുകള്‍ അദാനി ഗ്രൂപ്പിന് സ്വന്തമായുണ്ട്. സൗരോര്‍ജ്ജ പ്ലാന്റാണ് ഗുജറാത്തിലുള്ളത്. നിരവധി തവണ നഷ്ടം നേരിട്ടിരുന്നുവെങ്കിലും കഴിഞ്ഞ വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 1269.88 കോടിയുടെ ലാഭമാണ് അദാനി പവര്‍ നേടിയിരുന്നത്.