image

16 March 2022 6:48 AM GMT

Business

പുതിയ എട്ട് എയര്‍പോര്‍ട്ട് സ്‌റ്റോറുകളുമായി സ്റ്റാര്‍ബക്‌സ്

PTI

പുതിയ എട്ട് എയര്‍പോര്‍ട്ട് സ്‌റ്റോറുകളുമായി സ്റ്റാര്‍ബക്‌സ്
X

Summary

ഡെല്‍ഹി: രാജ്യത്ത് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആറ് നഗരങ്ങളിലായി എട്ട് എയര്‍പോര്‍ട്ട് സ്‌റ്റോറുകള്‍ തുറക്കാന്‍ ടാറ്റാ സ്റ്റാര്‍ബക്‌സ്. ബെംഗളൂരു, ഭുവനേശ്വര്‍, ഗോവ, ഗുവാഹത്തി, ജയ്പൂര്‍, ലഖ്നൗ എന്നീ നഗരങ്ങളിലാണ് പുതിയ സ്റ്റോറുകള്‍. ടാറ്റ കണ്‍സ്യൂമറും സ്റ്റാര്‍ബക്സ് കോര്‍പ്പറേഷനും തമ്മിലുള്ള 50:50 സംയുക്ത സംരംഭമാണ് ടാറ്റ സ്റ്റാര്‍ബക്സ്. വിപണിയോടുള്ള ദീര്‍ഘകാല പ്രതിബദ്ധത നിലനിർത്തുന്നതിനും, ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമാണ് ഈ തീരുമാനമെന്ന് കമ്പനി വ്യക്തമാക്കി. വിമാനയാത്രകള്‍ക്കിടയിലെ ഇടവേളകള്‍ ഉപയോഗപ്പെടുത്തുന്നതിന് സൗകര്യം ഒരുക്കുന്ന രീതിയിലാണ് സ്റ്റോറുകള്‍ ലക്ഷ്യം വയ്ക്കുന്നത്. വിപുലീകരണത്തിന്റെ […]


ഡെല്‍ഹി: രാജ്യത്ത് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആറ് നഗരങ്ങളിലായി എട്ട് എയര്‍പോര്‍ട്ട് സ്‌റ്റോറുകള്‍ തുറക്കാന്‍ ടാറ്റാ സ്റ്റാര്‍ബക്‌സ്.

ബെംഗളൂരു, ഭുവനേശ്വര്‍, ഗോവ, ഗുവാഹത്തി, ജയ്പൂര്‍, ലഖ്നൗ എന്നീ നഗരങ്ങളിലാണ് പുതിയ സ്റ്റോറുകള്‍. ടാറ്റ കണ്‍സ്യൂമറും സ്റ്റാര്‍ബക്സ് കോര്‍പ്പറേഷനും തമ്മിലുള്ള 50:50 സംയുക്ത സംരംഭമാണ് ടാറ്റ സ്റ്റാര്‍ബക്സ്. വിപണിയോടുള്ള ദീര്‍ഘകാല പ്രതിബദ്ധത നിലനിർത്തുന്നതിനും, ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമാണ് ഈ തീരുമാനമെന്ന് കമ്പനി വ്യക്തമാക്കി.

വിമാനയാത്രകള്‍ക്കിടയിലെ ഇടവേളകള്‍ ഉപയോഗപ്പെടുത്തുന്നതിന് സൗകര്യം ഒരുക്കുന്ന രീതിയിലാണ് സ്റ്റോറുകള്‍ ലക്ഷ്യം വയ്ക്കുന്നത്.

വിപുലീകരണത്തിന്റെ കാര്യത്തില്‍ ഈ വര്‍ഷം കമ്പനിക്ക് ഫലപ്രദമായിരുന്നുവെന്ന് ടാറ്റ സ്റ്റാര്‍ബക്‌സ് സിഇഒ സുശാന്ത് ദാഷ് പറഞ്ഞു. ഡിസംബറിനും ജനുവരിക്കും ഇടയില്‍ ആറ് പുതിയ വിപണികള്‍ കമ്പനി ആരംഭിച്ചിരുന്നു. ഇപ്പോള്‍ എട്ട് പുതിയ എയര്‍പോര്‍ട്ട് സ്റ്റോറുകള്‍ തുറക്കുന്നതിലൂടെ, ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പുതിയതും, മികച്ചതുമായ അനുഭവങ്ങള്‍ നല്‍കുന്നതിനായി ഇന്ത്യയില്‍ ഞങ്ങളുടെ ബ്രാന്‍ഡും ബിസിനസ്സും വികസിപ്പിക്കാനുള്ള പ്രതിബദ്ധത പ്രാവര്‍ത്തികമാക്കുകയാണ്, അദ്ദേഹം പറഞ്ഞു.