പൊതുമേഖലാ ബാങ്കുകളുടെ പണം വായ്പയായി എടുത്ത് തിരിച്ചടയ്ക്കാത്ത സംഭവങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ മറ്റൊരു തട്ടിപ്പു കൂടി പൂറുത്തു...
പൊതുമേഖലാ ബാങ്കുകളുടെ പണം വായ്പയായി എടുത്ത് തിരിച്ചടയ്ക്കാത്ത സംഭവങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ മറ്റൊരു തട്ടിപ്പു കൂടി പൂറുത്തു വരുന്നു. പൊതുമേഖലയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 2060 കോടി രൂപയാണ് എന്‍പിഎ ആയി മാറിയത്. ഐഎല്‍ ആന്‍ഡ് എഫ്എസ് തമിഴ്‌നാട് പവര്‍ കമ്പനിയുയുടെ വായ്പയാണ് ഒടുവില്‍ കിട്ടക്കാടമായി മാറിയത്.
ഇത് പരിഹരിക്കാന്‍ ബാങ്ക് 824 കോടി രൂപ നീക്കി വച്ചു. അക്കൗണ്ട് 'ഫ്രോഡ്' ആയി പരിഗണിക്കുന്നതോടെ പിന്നീട് ആ സ്ഥാപനത്തെ മറ്റ് വായ്പകള്‍ ലഭിക്കുന്നതില്‍ നിന്ന് അയോഗ്യമാക്കും.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ വായ്പകളില്‍ എഴുതി തള്ളിയത് 11,68,095 ലക്ഷം കോടി രൂപയുടെ കിട്ടാകടമാണ്. ഇതില്‍ കൂടുതലും കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലാണ്. കോവിഡ് ബാധിച്ച കാലയളവായ 2021 അവസാനിച്ച സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ബാങ്കുകള്‍ എഴുതി തള്ളിയ തുക 2,02,781 കോടി രൂപ വരും. ഇങ്ങനെ എഴുതി തള്ളിയ തുകയില്‍ 10.72 ലക്ഷം കോടി രൂപയും 2014-15 ന് ശേഷമാണ്. അതായത് സാധാരണക്കാരുടെ പണമാണ് കോര്‍പ്പറേറ്റ് തട്ടിപ്പുകാര്‍ക്ക് വാരി കോരി നല്‍കി ഒടുവില്‍ എഴുതി തള്ളി ബാങ്കുകള്‍ തലയൂരുന്നത്.
സാധാരണക്കാര്‍ക്ക് ജപ്തി
രോഗം, കൃഷി നഷ്ടം, എന്നിവ അടക്കമുളള പ്രതിസന്ധിയും മൂലം തിരിച്ചടവ് മുടങ്ങുന്ന സാധരണക്കാരായ കര്‍ഷകര്‍ക്കെതിരെ ജപ്തി നടപടികള്‍ തുടര്‍ക്കഥയാകുമ്പോഴാണ് കോര്‍പ്പറേറ്റുകള്‍ക്കും അവരുടെ പേപ്പര്‍ കമ്പനികള്‍ക്കും വായ്പകള്‍ വാരിക്കോരി നല്‍കി പിന്നീട് എഴുതി തള്ളുന്നത്. ഷെല്‍ കമ്പനികള്‍ക്ക് ചട്ടങ്ങള്‍ ലംഘിച്ച് വായ്പ നല്‍കുന്നതില്‍ പൊതുമേഖലാ സ്ഥാപനങ്ങളാണ് മുന്നില്‍. ഇതിന് ബാങ്കിലെ ഉന്നതരും ഒത്താശ ചെയ്യുമ്പോള്‍ ഭരണകൂടങ്ങളും കൂട്ടുനില്‍ക്കുന്നു. ആകെ എഴുതി തള്ളുന്ന തുകയുടെ 75 ശതമാനവും പൊതുമേഖലാ ബാങ്കുകളുടെ സംഭാവനയാണ്.
കൊടുക്കുന്നു, തള്ളുന്നു
ഒടുവില്‍ തിരിച്ചടവ് മുടങ്ങി ലക്ഷക്കണക്കിന് കോടി രൂപ നിഷ്‌ക്രിയ ആസ്തിയും പിന്നീട് കിട്ടാക്കടവും ആയി മാറുന്നതോടെയാണ് ബുക്ക് ക്ലിയറാക്കാന്‍ ബാങ്കുകള്‍ വായ്പകള്‍ എഴുതി തള്ളുന്നത്. ഇതോടെ കിട്ടാക്കട ബാധ്യതയില്‍ നിന്ന് ബാങ്കുകള്‍ സ്വതന്ത്രമാകുകയും ചെയ്യുന്നു. പിന്നീട് വരും വര്‍ഷങ്ങളിലും വായ്പ നല്‍കുകയും വീണ്ടും എഴുതി തള്ളുകയും ചെയ്യുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2019-20 വര്‍ഷത്തില്‍ 2,34,170 കോടിയും, 18-19 ല്‍ 2,36,265 കോടി രൂപയും, 17-18 ല്‍ 1,61,328 കോടി രൂപയും, 16-17 ല്‍ 1,08,373 കോടി രൂപയുമാണ് ഇങ്ങനെ കോര്‍പ്പറേറ്റ് വായ്പകള്‍ ബാങ്കുകള്‍ എഴുതി തള്ളിയത്.