16 March 2022 5:06 AM GMT
Summary
ഡെല്‍ഹി: ബാറ്ററികളുടെയും ഫ്‌ളാഷ്‌ലൈറ്റുകളുടെയും നിര്‍മ്മാതാക്കളായ എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡിൻറെ 26 ശതമാനം ഓഹരികള്‍ ബര്‍മന്‍ ഗ്രൂപ്പിന് ഓപ്പണ്‍ ഓഫര്‍ വഴി നല്‍കും. വിവിധ സ്ഥാപനങ്ങള്‍ വഴി ബര്‍മന്‍ ഗ്രൂപ്പ് നല്‍കുന്ന, 604.76 കോടി രൂപയുടെ ഓപ്പണ്‍ ഓഫര്‍ 2022 ഏപ്രില്‍ 26 ന് ആരംഭിക്കും. ഓഫര്‍ മാനേജരായ ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡിന്റെ പബ്ലിക് ഷെയര്‍ഹോള്‍ഡര്‍മാര്‍ക്കുള്ള കത്തില്‍, ടെന്‍ഡറിംഗ് കാലയളവ് ആരംഭിക്കുന്നത് 2022 ഏപ്രില്‍ 26 നും അവസാനിക്കുന്നത് മെയ് 10
ഡെല്‍ഹി: ബാറ്ററികളുടെയും ഫ്‌ളാഷ്‌ലൈറ്റുകളുടെയും നിര്‍മ്മാതാക്കളായ എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡിൻറെ 26 ശതമാനം ഓഹരികള്‍ ബര്‍മന്‍ ഗ്രൂപ്പിന് ഓപ്പണ്‍ ഓഫര്‍ വഴി നല്‍കും. വിവിധ സ്ഥാപനങ്ങള്‍ വഴി ബര്‍മന്‍ ഗ്രൂപ്പ് നല്‍കുന്ന, 604.76 കോടി രൂപയുടെ ഓപ്പണ്‍ ഓഫര്‍ 2022 ഏപ്രില്‍ 26 ന് ആരംഭിക്കും.
ഓഫര്‍ മാനേജരായ ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡിന്റെ പബ്ലിക് ഷെയര്‍ഹോള്‍ഡര്‍മാര്‍ക്കുള്ള കത്തില്‍, ടെന്‍ഡറിംഗ് കാലയളവ് ആരംഭിക്കുന്നത് 2022 ഏപ്രില്‍ 26 നും അവസാനിക്കുന്നത് മെയ് 10 നുമാണെന്ന് അറിയിച്ചിട്ടുണ്ട്.
എവറെഡി ഇന്‍ഡസ്ട്രീസ് ബിഎസ്ഇക്ക് നല്‍കിയ വിവരങ്ങളനുസരിച്ച് ഓഫര്‍ വിലയും ഓപ്പണ്‍ ഓഫറിന്റെ വലുപ്പവും ഉയര്‍ത്തുന്നതിനുള്ള അവസാന തീയതി 2022 ഏപ്രില്‍ 22 ആണ്.
ഈ മാസം ആദ്യം, ബര്‍മന്‍ ഗ്രൂപ്പ്, വിവിധ സ്ഥാപനങ്ങള്‍ വഴി 604.76 കോടി രൂപയുടെ ഓപ്പണ്‍ ഓഫര്‍ നല്‍കി, എവറെഡി ഇന്‍ഡസ്ട്രീസിന്റെ ഏകദേശം 1.89 കോടി ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. ഒരു ഷെയറിന് 320 രൂപ നിരക്കിലാണ് ഓഹരികള്‍ വാങ്ങിയത്.
നേരത്തെ, ബര്‍മന്‍ ഗ്രൂപ്പ്, പുരാന്‍ അസോസിയേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, വിഐസി എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, എംബി ഫിന്‍മാര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, ഗ്യാന്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്, ചൗദ്രി അസോസിയേറ്റ്‌സ് എന്നിവയിലൂടെ എവറെഡി ഇന്‍ഡസ്ട്രീസില്‍ 19.84 ശതമാനം ഓഹരികള്‍ കൈവശം വച്ചിരുന്നു.