image

15 March 2022 11:00 AM IST

Banking

പേടിഎം, പോളിസിബസാര്‍ ബോര്‍ഡിൽ നിന്ന് സോഫ്റ്റ് ബാങ്ക് ഒഴിയുന്നു

PTI

പേടിഎം, പോളിസിബസാര്‍ ബോര്‍ഡിൽ നിന്ന് സോഫ്റ്റ് ബാങ്ക് ഒഴിയുന്നു
X

Summary

ഡെല്‍ഹി: ആഗോള നയത്തിന്റെ ഭാഗമായി ജാപ്പനീസ് നിക്ഷേപ സ്ഥാപനമായ സോഫ്റ്റ് ബാങ്കിന്റെ പ്രതിനിധി പേടിഎം, പോളിസി ബസാര്‍ എന്നിവയുടെ ബോര്‍ഡില്‍ നിന്നും പിന്മാറുന്നു. സോഫ്റ്റ്ബാങ്കിന്റെ മാനേജിംഗ് പാര്‍ട്ണറായ മുനിഷ് വര്‍മയാണ് നിലവില്‍ പേടിഎമ്മിലും, പോളിസിബസാറിലും അംഗം. ഇദ്ദേഹം രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാനമൊഴിഞ്ഞേക്കും. അതേസമയം, ഈ സ്ഥാപനങ്ങളില്‍ സോഫ്റ്റ് ബാങ്ക് നടത്തിയ നിക്ഷേപങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും കമ്പനി വ്യക്തമാക്കി. ആഗോളതലത്തില്‍ 90 ശതമാനം പോര്‍ട്ട്ഫോളിയോ കമ്പനികളില്‍ നിന്നും സോഫ്റ്റ്ബാങ്ക് ആറ് മാസത്തിനുള്ളില്‍ പിന്മാറിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ നീക്കം ഇന്ത്യന്‍ […]


ഡെല്‍ഹി: ആഗോള നയത്തിന്റെ ഭാഗമായി ജാപ്പനീസ് നിക്ഷേപ സ്ഥാപനമായ സോഫ്റ്റ് ബാങ്കിന്റെ പ്രതിനിധി പേടിഎം, പോളിസി ബസാര്‍ എന്നിവയുടെ ബോര്‍ഡില്‍ നിന്നും പിന്മാറുന്നു. സോഫ്റ്റ്ബാങ്കിന്റെ മാനേജിംഗ് പാര്‍ട്ണറായ മുനിഷ് വര്‍മയാണ് നിലവില്‍ പേടിഎമ്മിലും, പോളിസിബസാറിലും അംഗം. ഇദ്ദേഹം രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാനമൊഴിഞ്ഞേക്കും.

അതേസമയം, ഈ സ്ഥാപനങ്ങളില്‍ സോഫ്റ്റ് ബാങ്ക് നടത്തിയ നിക്ഷേപങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും കമ്പനി വ്യക്തമാക്കി. ആഗോളതലത്തില്‍ 90 ശതമാനം പോര്‍ട്ട്ഫോളിയോ കമ്പനികളില്‍ നിന്നും സോഫ്റ്റ്ബാങ്ക് ആറ് മാസത്തിനുള്ളില്‍ പിന്മാറിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ നീക്കം ഇന്ത്യന്‍ കമ്പനികള്‍ ഓഹരി വിപണികളില്‍ അറിയിക്കേണ്ടതുണ്ട്.