image

15 March 2022 12:17 AM GMT

Banking

ഡാറ്റാ ആക്‌സസ്സിനെപ്പറ്റി ആര്‍ബിഐ പരാമര്‍ശിച്ചിട്ടില്ല: വിജയ് ശേഖര്‍ ശര്‍മ്മ

PTI

ഡാറ്റാ ആക്‌സസ്സിനെപ്പറ്റി ആര്‍ബിഐ പരാമര്‍ശിച്ചിട്ടില്ല: വിജയ് ശേഖര്‍ ശര്‍മ്മ
X

Summary

ഡെല്‍ഹി: റിസര്‍വ് ബാങ്ക് പേടിഎമ്മിന് അയച്ച കത്തില്‍ ഡാറ്റാ ആക്‌സസ്സിനെ പറ്റി പരാമര്‍ശിച്ചിട്ടില്ലെന്നും, മൂന്നാം കക്ഷിയെ വെച്ച് ഓഡിറ്റ് നടത്താന്‍ മാത്രമാണ് പറഞ്ഞിരിക്കുന്നതെന്നും വ്യക്തമാക്കി പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് (പിപിബിഎല്‍) പ്രമോട്ടറും വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാനുമായ വിജയ് ശേഖര്‍ ശര്‍മ്മ. പൂര്‍ണ്ണമായും ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് പേടിഎം ബാങ്കെന്നും, ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംവിധാനത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈന ആസ്ഥാനമായുള്ള സ്ഥാപനങ്ങളുമായി പിപിബിഎല്ലിന്റെ സെര്‍വര്‍ വിവരങ്ങള്‍ പങ്കിട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് […]


ഡെല്‍ഹി: റിസര്‍വ് ബാങ്ക് പേടിഎമ്മിന് അയച്ച കത്തില്‍ ഡാറ്റാ ആക്‌സസ്സിനെ പറ്റി പരാമര്‍ശിച്ചിട്ടില്ലെന്നും, മൂന്നാം കക്ഷിയെ വെച്ച് ഓഡിറ്റ് നടത്താന്‍ മാത്രമാണ് പറഞ്ഞിരിക്കുന്നതെന്നും വ്യക്തമാക്കി പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് (പിപിബിഎല്‍) പ്രമോട്ടറും വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാനുമായ വിജയ് ശേഖര്‍ ശര്‍മ്മ.

പൂര്‍ണ്ണമായും ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് പേടിഎം ബാങ്കെന്നും, ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംവിധാനത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈന ആസ്ഥാനമായുള്ള സ്ഥാപനങ്ങളുമായി പിപിബിഎല്ലിന്റെ സെര്‍വര്‍ വിവരങ്ങള്‍ പങ്കിട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരികളില്‍ വന്‍ ഇടിവ് നേരിട്ടിരുന്നു.

തിങ്കളാഴ്ച്ച വ്യാപാരം ആരംഭിച്ചപ്പോള്‍ പേടിഎമ്മിന്റെ ഓഹരി വില 12 ശതമാനം ഇടിഞ്ഞ് 685 രൂപയില്‍ എത്തി. ഓഹരിയുടെ ഇഷ്യു വിലയില്‍ നിന്നും 70 ശതമാനം താഴെയാണ് തിങ്കളാഴ്ച്ച വില്‍പന നടന്നത്. 2,150 രൂപയായിരുന്നു പേടിഎം ഓഹരിയുടെ ഇഷ്യു വില. കഴിഞ്ഞ വര്‍ഷം നവംബര്‍ 18നാണ് പേടിഎം വിപണിയില്‍ ലിസ്റ്റ് ചെയ്തത്.

പേടിഎം പെയ്മെന്റ് ബാങ്കിനോട് പുതിയ അക്കൗണ്ടുകള്‍ തുടങ്ങുന്നത് നിര്‍ത്തി വെക്കാൻ ആര്‍ബിഐ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഉത്തരവിട്ടത്. 'മേല്‍നോട്ടത്തിലുള്ള ആശങ്ക'കളാണ് ആര്‍ബിഐ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഐടി ഓഡിറ്റ് കമ്പനിയെ നിയമിച്ച് ബാങ്കിന്റെ പെയ്മെന്റ് സിസ്റ്റം സമഗ്രമായി ഓഡിറ്റ് നടത്തണമെന്നും ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു.