15 March 2022 2:05 AM GMT
Summary
ഡെല്‍ഹി: ടാറ്റ സണ്‍സ് മേധാവി എന്‍ ചന്ദ്രശേഖരന്‍ എയര്‍ ഇന്ത്യയുടെ ചെയര്‍മാനാകും. തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ അദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം ലഭിച്ചു. അതേസമയം ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ മുന്‍ സിഎംഡി ആലീസ് ഗീവര്‍ഗീസ് വൈദ്യനെ എയര്‍ലൈന്‍ ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടറായി ഉള്‍പ്പെടുത്തും. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ടാറ്റ കെമിക്കല്‍സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് തുടങ്ങി നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായും ചന്ദ്രശേഖരന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ […]
ഡെല്‍ഹി: ടാറ്റ സണ്‍സ് മേധാവി എന്‍ ചന്ദ്രശേഖരന്‍ എയര്‍ ഇന്ത്യയുടെ ചെയര്‍മാനാകും. തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ അദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം ലഭിച്ചു. അതേസമയം ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ മുന്‍ സിഎംഡി ആലീസ് ഗീവര്‍ഗീസ് വൈദ്യനെ എയര്‍ലൈന്‍ ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടറായി ഉള്‍പ്പെടുത്തും.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ടാറ്റ കെമിക്കല്‍സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് തുടങ്ങി നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായും ചന്ദ്രശേഖരന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ മാസമാണ് ടാറ്റ സണ്‍സിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി അദ്ദേഹത്തെ വീണ്ടും അഞ്ച് വര്‍ഷത്തേക്ക് നിയമിച്ചത്. അടുത്തിടെ ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ മുന്‍ ചെയര്‍മാന്‍ ഇല്‍കര്‍ ഐസി എയര്‍ ഇന്ത്യയുടെ എംഡി, സിഇഒ സ്ഥാനം നിരസിച്ചിരുന്നു.