15 March 2022 7:18 AM GMT
Summary
ന്യൂഡൽഹി: ഡൽഹിക്കും ജയ്പൂരിനുമിടയിൽ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഹൈവേ നിർമ്മിക്കുന്നത് തന്റെ സ്വപ്നമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. മണിപ്പൂർ, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, കാശ്മീർ എന്നിവിടങ്ങളിൽ റോപ്‌വേ കേബിളുകൾ സ്ഥാപിക്കുന്നതിനായി ഇതുവരെ 47 നിർദ്ദേശങ്ങൾ സർക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് ഒരു പരിപാടി അഭിസംബോധന ചെയ്യവെ ഗഡ്കരി പറഞ്ഞു. ഡൽഹിക്കും ജയ്പൂരിനുമിടയിൽ ഒരു ഇലക്ട്രിക് ഹൈവേ ഉണ്ടാക്കുക എന്നതാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രാലയത്തിന്റെ ബജറ്റ് മികച്ചതാണെന്നും അതിനെ പിന്തുണയ്ക്കാൻ വിപണി തയ്യാറാണെന്നും റോഡ് ഗതാഗത, ഹൈവേ […]
ന്യൂഡൽഹി: ഡൽഹിക്കും ജയ്പൂരിനുമിടയിൽ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഹൈവേ നിർമ്മിക്കുന്നത് തന്റെ സ്വപ്നമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.
മണിപ്പൂർ, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, കാശ്മീർ എന്നിവിടങ്ങളിൽ റോപ്‌വേ കേബിളുകൾ സ്ഥാപിക്കുന്നതിനായി ഇതുവരെ 47 നിർദ്ദേശങ്ങൾ സർക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് ഒരു പരിപാടി അഭിസംബോധന ചെയ്യവെ ഗഡ്കരി പറഞ്ഞു.
ഡൽഹിക്കും ജയ്പൂരിനുമിടയിൽ ഒരു ഇലക്ട്രിക് ഹൈവേ ഉണ്ടാക്കുക എന്നതാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രാലയത്തിന്റെ ബജറ്റ് മികച്ചതാണെന്നും അതിനെ പിന്തുണയ്ക്കാൻ വിപണി തയ്യാറാണെന്നും റോഡ് ഗതാഗത, ഹൈവേ മന്ത്രി അറിയിച്ചു. 2022-23 ലെ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിനായി 1.99 ലക്ഷം കോടി രൂപയാണ് അനുവദിച്ചത്.
ഇതിൽ 1.34 ലക്ഷം കോടി രൂപ രാജ്യത്തുടനീളമുള്ള എൻഎച്ച്, എക്സ്പ്രസ് ഹൈവേ എന്നിവയുടെ വികസനത്തിന്റെ പ്രാഥമിക ഉത്തരവാദിത്തമുള്ള നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എൻഎച്ച്എഐ) അനുവദിക്കും.