image

14 March 2022 8:26 AM IST

Banking

വായ്പാ വിതരണം 10,000 കോടി രൂപയായി ഉയർത്തും: ശ്രീറാം ഹൗസിം​ഗ് ഫിനാൻസ്

PTI

വായ്പാ വിതരണം 10,000 കോടി രൂപയായി ഉയർത്തും: ശ്രീറാം ഹൗസിം​ഗ് ഫിനാൻസ്
X

Summary

മുംബൈ: ഭവനവായ്പാ വിതരണം 2024 ആകുമ്പോഴേയ്ക്കും 10,000 കോടി രൂപയായി ഉയര്‍ത്താനുള്ള നീക്കവുമായി ശ്രീറാം ഹൗസിംഗ് ഫിനാന്‍സ്. നടപ്പ് സാമ്പത്തിക വര്‍ഷം വായ്പാ വിതരണം 45 ശതമാനം വളര്‍ന്ന് 5,300 കോടി രൂപയായിരുന്നു. ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസിന്റെ ഉപവിഭാഗമായ ശ്രീറാം ഹൗസിംഗ് ഫിനാൻസ് 2011 ഡിസംബറിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷമായി വായ്പാ വിതരണം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. മാർച്ച് അവസാനത്തോടെ ബ്രാഞ്ചുകളുടെ എണ്ണം 105ഉം, കിയോസ്കുകളുടെ എണ്ണം 218 ആയും ഉയർത്തുമെന്നും കമ്പനി […]


മുംബൈ: ഭവനവായ്പാ വിതരണം 2024 ആകുമ്പോഴേയ്ക്കും 10,000 കോടി രൂപയായി ഉയര്‍ത്താനുള്ള നീക്കവുമായി ശ്രീറാം ഹൗസിംഗ് ഫിനാന്‍സ്. നടപ്പ് സാമ്പത്തിക വര്‍ഷം വായ്പാ വിതരണം 45 ശതമാനം വളര്‍ന്ന് 5,300 കോടി രൂപയായിരുന്നു.

ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസിന്റെ ഉപവിഭാഗമായ ശ്രീറാം ഹൗസിംഗ് ഫിനാൻസ് 2011 ഡിസംബറിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷമായി വായ്പാ വിതരണം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. മാർച്ച് അവസാനത്തോടെ ബ്രാഞ്ചുകളുടെ എണ്ണം 105ഉം, കിയോസ്കുകളുടെ എണ്ണം 218 ആയും ഉയർത്തുമെന്നും കമ്പനി വ്യക്തമാക്കി.

സാധാരണക്കാർക്ക് താങ്ങാനാവുന്ന തരത്തിലുള്ള ഭവനവായ്പ വിതരണം ചെയ്യുന്ന രാജ്യത്തെ കമ്പനികളിൽ അഞ്ചാം സ്ഥാനമാണ് ശ്രീറാം ഹൗസിം​ഗ് ഫിനാൻസിനുള്ളതെന്നും, നിലവിൽ 5,300 കോടി രൂപയുടെ വായ്പ വിതരണം ചെയ്തിട്ടുണ്ടെന്നും കമ്പനി ചീഫ് എക്സിക്യൂട്ടീവും മാനേജിം​ഗ് ഡയറക്ടറുമായ രവി സുബ്രഹ്മണ്യൻ വ്യക്തമാക്കി.

തെലങ്കാനയിലും, ആന്ധ്രയിലുമുള്ള ബ്രാഞ്ചുകളിൽ ഇപ്പോൾ തന്നെ 170 കിയോസ്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെ തമിഴ്നാട്ടിൽ 22ഉം, കർണാടകയിൽ 16ഉം കിയോസ്കുകൾ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ​ഗുജറാത്തിലെ ശ്രീറാം ട്രാൻസ്പോർട്ട് ബ്രാഞ്ചുകളിലായി 40 കിയോസ്കുകൾ ആരംഭിക്കുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. നിലവിൽ കിയോസ്ക് ബ്രാഞ്ചുകളുള്ള സ്ഥലങ്ങളിൽ സമ്പൂർണ ശാഖകൾ സ്ഥാപിച്ച് ഓരോ ബ്രാഞ്ച് വഴിയും 5 കോടി രൂപയുടെ വായ്പാ വിതരണം നടത്തുക എന്നതാണ് ലക്ഷ്യമെന്ന് രവി സുബ്രഹ്മണ്യൻ ചൂണ്ടിക്കാട്ടി.