image

14 March 2022 3:08 AM

Banking

ഫിൻടെക് കമ്പനി രത്തൻ ഇന്ത്യയിലൂടെ ബാങ്ക് വായാപകൾ

MyFin Desk

ഫിൻടെക് കമ്പനി രത്തൻ ഇന്ത്യയിലൂടെ ബാങ്ക് വായാപകൾ
X

Summary

ഡെൽഹി: അടുത്തിടെ ഫിൻടെക് ബിസിനസിലേക്ക് ചുവടുവെച്ച രത്തൻഇന്ത്യ എന്റർപ്രൈസസ്, അടുത്ത സാമ്പത്തിക വർഷാവസാനത്തോടെ എല്ലാ ബാങ്കുകളുമായും ധാരണ ഉണ്ടാക്കാൻ പദ്ധതിയിടുന്നു.  കമ്പനിയുടെ ഫിൻ‌ടെക് പ്ലാറ്റ്‌ഫോമായ 'ബാങ്ക്‌സെ' യ്ക്ക് നിലവിൽ 21 ബാങ്കുകളുമായും സാമ്പത്തിക സ്ഥാപനങ്ങളുമായും വായ്പകൾ നൽകാനുള്ള ക്രമീകരണമുണ്ട്. "അടുത്ത സാമ്പത്തിക വർഷാവസാനത്തോടെ എല്ലാ ബാങ്കുകളെയും പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അതോടെ സഹകരിക്കുന്ന എല്ലാ ബാങ്കുകൾക്കും അവരുടെ ഉൽപ്പന്നങ്ങൾ ഈ പ്ലാറ്റ്‌ഫോമിൽ അവതരിപ്പിക്കാം," രത്തൻഇന്ത്യ എന്റർപ്രൈസസ് ചെയർപേഴ്‌സൺ രാജീവ് രത്തൻ പിടിഐയോട് പറഞ്ഞു. ഇരുചക്രവാഹന, വ്യക്തിഗത വായ്പകൾ […]


ഡെൽഹി: അടുത്തിടെ ഫിൻടെക് ബിസിനസിലേക്ക് ചുവടുവെച്ച രത്തൻഇന്ത്യ എന്റർപ്രൈസസ്, അടുത്ത സാമ്പത്തിക വർഷാവസാനത്തോടെ എല്ലാ ബാങ്കുകളുമായും ധാരണ ഉണ്ടാക്കാൻ പദ്ധതിയിടുന്നു. കമ്പനിയുടെ ഫിൻ‌ടെക് പ്ലാറ്റ്‌ഫോമായ 'ബാങ്ക്‌സെ' യ്ക്ക് നിലവിൽ 21 ബാങ്കുകളുമായും സാമ്പത്തിക സ്ഥാപനങ്ങളുമായും വായ്പകൾ നൽകാനുള്ള ക്രമീകരണമുണ്ട്.

"അടുത്ത സാമ്പത്തിക വർഷാവസാനത്തോടെ എല്ലാ ബാങ്കുകളെയും പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അതോടെ സഹകരിക്കുന്ന എല്ലാ ബാങ്കുകൾക്കും അവരുടെ ഉൽപ്പന്നങ്ങൾ ഈ പ്ലാറ്റ്‌ഫോമിൽ അവതരിപ്പിക്കാം," രത്തൻഇന്ത്യ എന്റർപ്രൈസസ് ചെയർപേഴ്‌സൺ രാജീവ് രത്തൻ പിടിഐയോട് പറഞ്ഞു.

ഇരുചക്രവാഹന, വ്യക്തിഗത വായ്പകൾ ഏകദേശം രണ്ട് മിനിറ്റിനുള്ളിൽ ലഭിക്കുന്നു. എല്ലാ സാമ്പത്തിക ഇടപാടുകളുടെയും സമ്പൂർണ്ണ വിപണിയിടമാക്കി മാറ്റുക എന്നതാണ് ആശയം. അതുകൊണ്ടു തന്നെ കൂടുതൽ പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകൾ താരതമ്യം ചെയ്യാനുള്ള അവസരമാണ് ഈ പ്ലാറ്റ്ഫോം നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഉപഭോക്താക്കൾക്ക് ആപ്പിലേക്കോ വെബ്‌സൈറ്റിലേക്കോ ലോഗിൻ ചെയ്ത് ആവശ്യമായ ഡോക്യുമെന്റേഷൻ ഡിജിറ്റലായി അപ്‌ലോഡ് ചെയ്യാനുമുള്ള സൗകര്യം നൽകുന്നുണ്ട്. അധിക ഫീച്ചറായി ബാങ്ക്‌സെ ഉപയോഗിക്കുന്ന ഏതൊരു ഉപഭോക്താവിനും അവരുടെ വ്യക്തിഗത ക്രെഡിറ്റ് സ്കോർ സൗജന്യമായി അറിയാനാകും.

ബാങ്ക്‌സെ, എല്ലാ ഡിജിറ്റൽ ഫിനാൻഷ്യൽ അഗ്രഗേറ്റർ പ്ലാറ്റ്‌ഫോമിലും ആൻഡ്രോയിഡ് മൊബൈൽ വെബ് പോർട്ടലിലൂടെയും ഉപയോഗിക്കാൻ കഴിയും. വായ്പകളോടൊപ്പം ഇൻഷുറൻസ് പരിരക്ഷയയും ഇതോടൊപ്പം ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.