image

12 March 2022 1:44 AM GMT

Lifestyle

നാലാം പാദത്തിൽ $111.3 ബില്യൺ കയറ്റുമതി പ്രതീക്ഷിച്ച് എക്‌സിം ബാങ്ക്

PTI

നാലാം പാദത്തിൽ $111.3 ബില്യൺ കയറ്റുമതി പ്രതീക്ഷിച്ച് എക്‌സിം ബാങ്ക്
X

Summary

മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ രാജ്യത്തിന്റെ ചരക്ക് കയറ്റുമതി 111.3 ബില്യൺ യുഎസ് ഡോളറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യ എക്സിം ബാങ്ക് പ്രവചനം. 2022 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ എണ്ണ ഇതര കയറ്റുമതി 95.2 ബില്യൺ യുഎസ് ഡോളറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2022 സാമ്പത്തിക വർഷത്തിൽ മൊത്തം ചരക്ക് കയറ്റുമതി 414 ബില്യൺ ഡോളർ കവിയുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതി തുടർച്ചയായ മൂന്നു പാദങ്ങളിൽ 100 ബില്യൺ ഡോളർ കടക്കുന്നത് തുടരുമെന്ന് എക്‌സിം […]


മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ രാജ്യത്തിന്റെ ചരക്ക് കയറ്റുമതി 111.3 ബില്യൺ യുഎസ് ഡോളറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യ എക്സിം ബാങ്ക് പ്രവചനം.

2022 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ എണ്ണ ഇതര കയറ്റുമതി 95.2 ബില്യൺ യുഎസ് ഡോളറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2022 സാമ്പത്തിക വർഷത്തിൽ മൊത്തം ചരക്ക് കയറ്റുമതി 414 ബില്യൺ ഡോളർ കവിയുമെന്നാണ് കണക്കാക്കുന്നത്.

ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതി തുടർച്ചയായ മൂന്നു പാദങ്ങളിൽ 100 ബില്യൺ ഡോളർ കടക്കുന്നത് തുടരുമെന്ന് എക്‌സിം ബാങ്ക് പ്രവചിക്കുന്നു. ഇത് 23 ശതമാനം വളർച്ചയോടെ 111.3 ബില്യൺ ഡോളറിലെത്തും. 2021-22 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ (ജനുവരി-മാർച്ച്) 15.8 ശതമാനം വളർച്ചയോടെ എണ്ണ ഇതര കയറ്റുമതി 95.2 ബില്യൺ ഡോളറായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ കയറ്റുമതി വർധനയ്ക്കു കാരണം ആഗോള വളർച്ചയുടെ ആക്കം കൂടിയതും, ആഗോള ഇറക്കുമതി ഡിമാൻഡിലെ വർധനവും, അനുകൂലമായ ചരക്കു വിലകളുമാണ്.

എങ്കിലും, വളർച്ചാ പ്രവചനം ചരക്കുകളുടെ വിലയിലെ ചാഞ്ചാട്ടത്തിനും, ആഗോള സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങൾക്കും വിധേയമായിരിക്കുമെന്ന് ധനകാര്യ സ്ഥാപനം അറിയിച്ചു.