image

9 March 2022 10:58 AM IST

Banking

കയറ്റുമതിക്കാർക്കുള്ള പലിശ സബ്സിഡി 2024 മാർച്ച് വരെ നീട്ടി

MyFin Desk

കയറ്റുമതിക്കാർക്കുള്ള പലിശ സബ്സിഡി  2024 മാർച്ച്  വരെ നീട്ടി
X

Summary

മുംബൈ : കയറ്റുമതി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എംഎസ്എംഇ കയറ്റുമതിക്കാരുടെ പലിശ തുല്യതാ പദ്ധതി റിസര്‍വ് ബാങ്ക് 2024 മാര്‍ച്ച് വരെ നീട്ടി. കയറ്റുമതിക്കാര്‍ക്ക് ചരക്കുനീക്കത്തിനു മുമ്പും ശേഷവും വായ്പക്കുള്ള  പലിശക്ക് തുല്യതാ പദ്ധതിക്ക് കീഴില്‍ സബ്സിഡി ലഭിക്കും. പദ്ധതി ആദ്യം ജൂണ്‍ അവസാനം വരെയും പിന്നീട് 2021 സെപ്റ്റംബര്‍ വരെയും നീട്ടിയിരുന്നു. പലിശ തുല്യതാ പദ്ധതി 2024 മാര്‍ച്ച് 31 വരെ അല്ലെങ്കില്‍ കൂടുതല്‍ അവലോകനങ്ങള്‍ നടക്കുന്നത് വരെ, നീട്ടുന്നതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. പദ്ധതി […]


മുംബൈ : കയറ്റുമതി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എംഎസ്എംഇ കയറ്റുമതിക്കാരുടെ പലിശ തുല്യതാ പദ്ധതി റിസര്‍വ് ബാങ്ക് 2024 മാര്‍ച്ച് വരെ നീട്ടി.

കയറ്റുമതിക്കാര്‍ക്ക് ചരക്കുനീക്കത്തിനു മുമ്പും ശേഷവും വായ്പക്കുള്ള പലിശക്ക് തുല്യതാ പദ്ധതിക്ക് കീഴില്‍ സബ്സിഡി ലഭിക്കും. പദ്ധതി ആദ്യം ജൂണ്‍ അവസാനം വരെയും പിന്നീട് 2021 സെപ്റ്റംബര്‍ വരെയും നീട്ടിയിരുന്നു.

പലിശ തുല്യതാ പദ്ധതി 2024 മാര്‍ച്ച് 31 വരെ അല്ലെങ്കില്‍ കൂടുതല്‍ അവലോകനങ്ങള്‍ നടക്കുന്നത് വരെ, നീട്ടുന്നതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. പദ്ധതി നീട്ടിവയ്ക്കല്‍ 2021 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരികയും 2024 മാര്‍ച്ച് 31-ന് അവസാനിക്കുകയും ചെയ്യുന്നു, ആര്‍ബിഐ ഒരു വിജ്ഞാപനത്തില്‍ അറിയിച്ചു.

സര്‍ക്കാരിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമിന് കീഴില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ടെലികോം ഉപകരണങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ പദ്ധതി ബാധകമല്ല.

കയറ്റുമതിക്ക് അംഗീകാരം നല്‍കുമ്പോള്‍, സ്‌കീമിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും കൂടുതല്‍ ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന്, നിലവിലുള്ള പലിശ നിരക്ക്, നല്‍കുന്ന പലിശയിളവ്, ഓരോ കയറ്റുമതിക്കാരില്‍ നിന്നും ഈടാക്കുന്ന മൊത്ത നിരക്ക് എന്നിവയും ബാങ്ക് നല്‍കേണ്ടതുണ്ട്, ആര്‍ബിഐ ചൂണ്ടിക്കാട്ടി.

2022 ഏപ്രില്‍ 1 മുതല്‍, അര്‍ഹരായ കയറ്റുമതിക്കാരില്‍ നിന്ന് ബാങ്കുകള്‍ മുന്‍കൂറായി ഈടാക്കുന്ന പലിശ നിരക്ക് കുറയ്ക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ക്ലെയിമുകള്‍ അതാത് മാസാവസാനം മുതല്‍ 15 ദിവസത്തിനുള്ളില്‍ നിശ്ചിത ഫോര്‍മാറ്റില്‍ ഒറിജിനലായി സമര്‍പ്പിക്കുകയും ചെയ്യും.

2021 ഒക്ടോബര്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍, ബാങ്കുകള്‍ അര്‍ഹരായ കയറ്റുമതി കമ്പനികളെ തിരിച്ചറിയുകയും അവരുടെ അക്കൗണ്ടുകളില്‍ പലിശ തുല്യതയ്ക്ക് അര്‍ഹമായ തുക ക്രെഡിറ്റ് ചെയ്യുകയും ചെയ്യണം.

2022 ഫെബ്രുവരിയിലെ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 33.81 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. 2021 ലെ ഇതേ മാസത്തെ 27.63 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 22.36 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.