image

7 March 2022 11:12 PM GMT

MSME

എംഎസ്എംഇകൾക്ക് കരുത്ത് പകർന്ന് 'ഓൺലൈൻ വിൽപ്പന'

MyFin Desk

എംഎസ്എംഇകൾക്ക് കരുത്ത്  പകർന്ന്  ഓൺലൈൻ വിൽപ്പന
X

Summary

ഡെല്‍ഹി :  ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴി സൂക്ഷ്മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങളുടെ ഉത്പന്ന വിപണിയില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധി രൂക്ഷമായി നിന്ന സമയത്താണ് ഓണ്‍ലൈന്‍ വില്‍പനയില്‍ വര്‍ധനവുണ്ടായത്. എംഎസ്എംഇ സംരംഭങ്ങളുടെ വരുമാനത്തില്‍ വര്‍ധനയുണ്ടായെന്നും കൂടുതല്‍ ജീവനക്കാരെ ജോലിക്കെടുക്കാന്‍ സാധിച്ചുവെന്നും ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്ക് റിലേഷന്‍സ് (ഐസിആര്‍ഐഇആര്‍) നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഡിജിറ്റല്‍ മേഖലയിലേക്ക് ചുവടുവെച്ചത് മൂലം കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന് എംഎസ്എംഇകള്‍ക്ക് സാധിച്ചു. കൂടുതല്‍ എംഎസ്എംഇകള്‍ ഡിജിറ്റല്‍വത്ക്കരണം […]


ഡെല്‍ഹി : ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴി സൂക്ഷ്മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങളുടെ ഉത്പന്ന വിപണിയില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധി രൂക്ഷമായി നിന്ന സമയത്താണ് ഓണ്‍ലൈന്‍ വില്‍പനയില്‍ വര്‍ധനവുണ്ടായത്. എംഎസ്എംഇ സംരംഭങ്ങളുടെ വരുമാനത്തില്‍ വര്‍ധനയുണ്ടായെന്നും കൂടുതല്‍ ജീവനക്കാരെ ജോലിക്കെടുക്കാന്‍ സാധിച്ചുവെന്നും ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്ക് റിലേഷന്‍സ് (ഐസിആര്‍ഐഇആര്‍) നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

ഡിജിറ്റല്‍ മേഖലയിലേക്ക് ചുവടുവെച്ചത് മൂലം കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന് എംഎസ്എംഇകള്‍ക്ക് സാധിച്ചു. കൂടുതല്‍ എംഎസ്എംഇകള്‍ ഡിജിറ്റല്‍വത്ക്കരണം നടത്തുകയാണെന്നും 2020-21 കാലയളവില്‍ നടന്ന ആകെ വില്‍പനയില്‍ 27 ശതമാനവും ഓണ്‍ലൈന്‍ വഴിയായിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. 2018-19 കാലയളവില്‍ ഇത് 12 ശതമാനമായിരുന്നത് 2020-21 കാലയളവില്‍ 19 ശതമാനമായി ഉയര്‍ന്നിരുന്നു. എംഎസ്എംഇകളില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിച്ചുവെങ്കിലും വനിതകളുടെ പ്രാതിനിധ്യം കുറവാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.