6 March 2022 3:38 AM GMT
Summary
യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മോസ്‌കോയുമായി ബന്ധപ്പെടാനുള്ള ബുദ്ധിമുട്ടും കൂടുതല്‍ ഉപരോധങ്ങളെക്കുറിച്ചുള്ള ഭയവും മൂലം റഷ്യയ്ക്ക് ഉപഭോക്താക്കള്‍ കുറയുന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഈ ആഴ്ചയില്‍ ബാരലിന് 120 ഡോളറായി ഉയര്‍ന്നു. കൂടാതെ ഗ്യാസ് വിലയും റെക്കോര്‍ഡ് ഉയരത്തിലെത്തി. റഷ്യയുടെ ഊര്‍ജ്ജവ്യവസായത്തിന് നേരിട്ടുള്ള ഉപരോധം ഇല്ലെങ്കിലും എണ്ണ കയറ്റുമതിയില്‍ പ്രതിദിനം ഒരുലക്ഷം ബാരല്‍ നഷ്ടമാകുമെന്ന് റിസ്റ്റാഡ് എനര്‍ജിയുടെ തലവനായ അനലിസ്റ്റ് ജരാന്‍ഡ് റിസ്റ്റാഡ് അഭിപ്രായപ്പെട്ടു. ഒപെകും റഷ്യ ഉള്‍പ്പെടെയുള്ള പ്രധാന എണ്ണ കയറ്റുമതിക്കാരും മുന്‍പ് സമ്മതിച്ചതിനപ്പുറം ഉല്‍പ്പാദനം […]
യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മോസ്‌കോയുമായി ബന്ധപ്പെടാനുള്ള ബുദ്ധിമുട്ടും കൂടുതല്‍ ഉപരോധങ്ങളെക്കുറിച്ചുള്ള ഭയവും മൂലം റഷ്യയ്ക്ക് ഉപഭോക്താക്കള്‍ കുറയുന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഈ ആഴ്ചയില്‍ ബാരലിന് 120 ഡോളറായി ഉയര്‍ന്നു. കൂടാതെ ഗ്യാസ് വിലയും റെക്കോര്‍ഡ് ഉയരത്തിലെത്തി.
റഷ്യയുടെ ഊര്‍ജ്ജവ്യവസായത്തിന് നേരിട്ടുള്ള ഉപരോധം ഇല്ലെങ്കിലും എണ്ണ കയറ്റുമതിയില്‍ പ്രതിദിനം ഒരുലക്ഷം ബാരല്‍ നഷ്ടമാകുമെന്ന് റിസ്റ്റാഡ് എനര്‍ജിയുടെ തലവനായ അനലിസ്റ്റ് ജരാന്‍ഡ് റിസ്റ്റാഡ് അഭിപ്രായപ്പെട്ടു.
ഒപെകും റഷ്യ ഉള്‍പ്പെടെയുള്ള പ്രധാന എണ്ണ കയറ്റുമതിക്കാരും മുന്‍പ് സമ്മതിച്ചതിനപ്പുറം ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ വിസമ്മതിച്ചു. ഇത് വിതരണ സമ്മര്‍ദ്ദം ലഘൂകരിക്കുമെന്ന പ്രതീക്ഷകള്‍ തകര്‍ക്കുന്നു. വില റഷ്യയ്ക്കനുകൂലമായി പ്രവര്‍ത്തിച്ചാലും വാങ്ങുന്നവരില്‍ നിന്ന് വലിയ ഫ്രീസ് ഔട്ട് നേരിടുന്നുണ്ട്. എനര്‍ജി അസ്‌പെക്ട്‌സിന്റെ കണക്കുകള്‍ പ്രകാരം, റഷ്യയുടെ 70 ശതമാനം എണ്ണ കയറ്റുമതിയും സ്തംഭിച്ചിരിക്കുകയാണ്.