image

5 March 2022 5:26 AM IST

Economy

ഫോറെക്‌സ് കരുതല്‍ ശേഖരത്തില്‍ 1.425 ബില്യണ്‍ ഡോളറിന്റെ കുറവ്

MyFin Desk

ഫോറെക്‌സ് കരുതല്‍ ശേഖരത്തില്‍ 1.425 ബില്യണ്‍ ഡോളറിന്റെ കുറവ്
X

Summary

മുംബൈ: ഇന്ത്യയുടെ ഫോറെക്‌സ് കരുതല്‍ ശേഖരം 1.425 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 631.527 ബില്യണ്‍ ഡോളറായി. ഫെബ്രുവരി 25 ന് അവസാനിച്ച ആഴ്ചയിലെ കണക്കു പ്രകാരമാണിത്. തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ മൊത്തത്തിലുള്ള കരുതല്‍ ശേഖരം 2.762 ബില്യണ്‍ യുഎസ് ഡോളര്‍ വര്‍ധിച്ച് 632.952 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആഴ്ചയില്‍ വിദേശ കറന്‍സി ആസ്തി (എഫ്‌സിഎ) 2.228 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 564.832 ബില്യണ്‍ ഡോളറായി. സ്വര്‍ണ്ണ ശേഖരത്തിന്റെ മൂല്യം 958 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 42.467 […]


മുംബൈ: ഇന്ത്യയുടെ ഫോറെക്‌സ് കരുതല്‍ ശേഖരം 1.425 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 631.527 ബില്യണ്‍ ഡോളറായി. ഫെബ്രുവരി 25 ന് അവസാനിച്ച ആഴ്ചയിലെ കണക്കു പ്രകാരമാണിത്.

തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ മൊത്തത്തിലുള്ള കരുതല്‍ ശേഖരം 2.762 ബില്യണ്‍ യുഎസ് ഡോളര്‍ വര്‍ധിച്ച് 632.952 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആഴ്ചയില്‍ വിദേശ കറന്‍സി ആസ്തി (എഫ്‌സിഎ) 2.228 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 564.832 ബില്യണ്‍ ഡോളറായി.

സ്വര്‍ണ്ണ ശേഖരത്തിന്റെ മൂല്യം 958 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 42.467 ബില്യണ്‍ ഡോളറായി. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിലെ സ്‌പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്‌സ് (എസ്ഡിആര്‍) 122 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 19.04 ബില്യണ്‍ ഡോളറായി. ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതല്‍ ധനം 34 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 5.187 ബില്യണ്‍ ഡോളറായി.