image

4 March 2022 9:09 AM IST

News

പിപിഎഫ് അക്കൗണ്ടുകള്‍ ഒന്നാക്കാം, 2019 ഡിസംബറിന് മുമ്പുള്ളതാണെങ്കില്‍

MyFin Desk

പിപിഎഫ് അക്കൗണ്ടുകള്‍ ഒന്നാക്കാം, 2019 ഡിസംബറിന് മുമ്പുള്ളതാണെങ്കില്‍
X

Summary

ജനങ്ങൾക്കിടയിൽ സമ്പാദ്യശീലം ഉണ്ടാക്കിയെ‌ടുക്കുയെന്ന ലക്ഷ്യത്തോടെ, സ്വകാര്യ മേഖലയിലുള്ളവർക്കും ദീർഘകാല നിക്ഷേപമെന്ന നിലയിൽ തുടങ്ങാവുന്ന ഒരു സമ്പാദ്യ പദ്ധതിയാണ് പിപിഎഫ്. നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശയ്ക്ക് നികുതിയില്ലെന്നുള്ളത് കൊണ്ടുതന്നെ ഒരാൾ ഒന്നിലധികം അക്കൗണ്ടുകളിലായി പണം നിക്ഷേപിക്കുന്ന പ്രവണതയുണ്ട്. ഈ സാഹചര്യത്തിലാണ് ഒന്നിൽ കൂടുതൽ അക്കൗണ്ടുണ്ടെങ്കിൽ അത് ഒന്നാക്കി മാറ്റണമെന്ന് കേന്ദ്രസർക്കാർ 2019 ൽ ചട്ടം   കൊണ്ടുവന്നത്. എന്നാൽ പിന്നീടും പലരും രണ്ട് അക്കൌണ്ടുകൾ നിലനിർത്തുന്നുണ്ടായിരുന്നു. നിർദേശമനുസരിച്ച് 2019 ഡിസംബർ 12 നോ അതിനു മുൻപോ ആരംഭിച്ച പിപിഎഫ് അക്കൗണ്ടുകളാണ് […]


ജനങ്ങൾക്കിടയിൽ സമ്പാദ്യശീലം ഉണ്ടാക്കിയെ‌ടുക്കുയെന്ന ലക്ഷ്യത്തോടെ, സ്വകാര്യ മേഖലയിലുള്ളവർക്കും ദീർഘകാല നിക്ഷേപമെന്ന നിലയിൽ തുടങ്ങാവുന്ന ഒരു സമ്പാദ്യ പദ്ധതിയാണ് പിപിഎഫ്. നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശയ്ക്ക് നികുതിയില്ലെന്നുള്ളത് കൊണ്ടുതന്നെ ഒരാൾ ഒന്നിലധികം അക്കൗണ്ടുകളിലായി പണം നിക്ഷേപിക്കുന്ന പ്രവണതയുണ്ട്. ഈ സാഹചര്യത്തിലാണ് ഒന്നിൽ കൂടുതൽ അക്കൗണ്ടുണ്ടെങ്കിൽ അത് ഒന്നാക്കി മാറ്റണമെന്ന് കേന്ദ്രസർക്കാർ 2019 ൽ ചട്ടം കൊണ്ടുവന്നത്. എന്നാൽ പിന്നീടും പലരും രണ്ട് അക്കൌണ്ടുകൾ നിലനിർത്തുന്നുണ്ടായിരുന്നു.
നിർദേശമനുസരിച്ച് 2019 ഡിസംബർ 12 നോ അതിനു മുൻപോ ആരംഭിച്ച പിപിഎഫ് അക്കൗണ്ടുകളാണ് ഒന്നിപ്പിക്കാൻ കഴിയുക. ഈ തിയ്യതിക്കു ശേഷം ആരംഭിച്ച അക്കൗണ്ടുകൾ യാതൊരു ആനുകൂല്യത്തിനും അർഹതയുള്ളതല്ല. ഇവ അവസാനിപ്പിക്കാനുള്ള നിർദ്ദേശമാണ് കേന്ദസർക്കാർ നൽകിയിരിക്കുന്നത്.
ഉദാഹരണത്തിന് നിങ്ങൾ ഒരു പിപിഎഫ് അക്കൗണ്ട് 2010ലും മറ്റൊന്ന് 2017 ലും ആരംഭിച്ചെന്നു കരുതുക. ഈ രണ്ട് അക്കൗണ്ടുകളും 2019 ഡിസംബർ 12നു മുമ്പേ തുടങ്ങിയത് കൊണ്ടു തന്നെ ഒറ്റ അക്കൗണ്ടാക്കി മാറ്റാനുള്ള അപേക്ഷ നൽകാം. എന്നാൽ ഒന്ന് 2015 ലും മറ്റൊന്ന് 2020 ലുമാണ് ആരംഭിച്ചതെങ്കിൽ 2020 ൽ ആരംഭിച്ച അക്കൗണ്ട് പലിശയില്ലാതെ തന്നെ ക്ലോസ് ചെയ്യണം. പിന്നീട് ഈയൊരു പരി​ഗണന ലഭിച്ചേക്കില്ലെന്നാണ് സർക്കാർ അറിയിക്കുന്നത്.
വിവിധ ബാങ്കുകളിലോ പോസ്റ്റോഫീസുകളിലോ ആയി ആർക്കും പിപിഎഫ് തുടങ്ങാമെന്നത് കൊണ്ടാണ് ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഉള്ളവരെ കണ്ടുപിടിക്കുകയെന്നത് തലവേദനയുണ്ടാക്കുന്നത്. പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 500 രൂപയും പരമാവധി തുക പ്രതിവർഷം1,50,000 രൂപയുമാണ്. ഒരാൾക്ക് ഒരു പിപിഎഫ് അക്കൗണ്ടിൽ വർഷത്തിൽ പരമാവധി 12 തവണ വരെ പണം നിക്ഷേപിക്കാം. പിപിഎഫ് അക്കൗണ്ടിന്റെ ലോക്ക്-ഇൻ കാലയളവ് 15 വർഷമാണ്. എന്നാൽ 7 വർഷത്തിനു ശേഷം ഭാ​ഗികമായി പണം പിൻവലിക്കാനുള്ള സൗകര്യവുമുണ്ട്. ആവശ്യമെങ്കിൽ നിക്ഷേപിച്ച തുകയുടെ ജാമ്യത്തിൽ ലോണുമെടുക്കാം. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ അടുത്ത നേട്ടം അതിന്റെ സുരക്ഷയാണ്. ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയുള്ള ഫണ്ടിന് അപകടസാധ്യത കുറവാണ്. കൂടാതെ ഓരോ വർഷവും പലിശ കൂടുമെന്നതിനാൽ മികച്ച റിട്ടേണും ലഭിക്കും.
Tags: