image

4 March 2022 4:04 AM

News

ഈ വര്‍ഷത്തെ ആദായ നികുതി റീഫണ്ട് 1.83 ലക്ഷം കോടി

MyFin Desk

income tax department tax return
X

income tax department tax return

Summary

  ഈ സാമ്പത്തിക വര്‍ഷം 1.83 ലക്ഷം കോടി രൂപ ആദായനികുതി റീഫണ്ട് നല്‍കിയതായി പ്രത്യക്ഷ നികുതി ബോര്‍ഡ്. രാജ്യത്തെ 2.09 കോടി നികൂതി ദായകര്‍ക്കാണ് ഈ തുക നല്‍കിയത്. 2021 ഏപ്രില്‍ ഒന്നു മുതല്‍ 2022 ഫെബ്രുവരി 28 വരെയുള്ള കണക്കാണിത്. 20-21 സാമ്പത്തിക വര്‍ഷത്തെ 34,202 കോടി രൂപയും ഇതില്‍ ഉള്‍പ്പെടും.   ഇതില്‍ 65,938 കോടി രൂപ വ്യക്തിഗത ആദായ നികുതി റീഫണ്ടും 1.17 ലക്ഷം കോടി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കുള്ളതുമാണ്. 2.3 ലക്ഷം […]


ഈ സാമ്പത്തിക വര്‍ഷം 1.83 ലക്ഷം കോടി രൂപ ആദായനികുതി റീഫണ്ട് നല്‍കിയതായി പ്രത്യക്ഷ നികുതി ബോര്‍ഡ്. രാജ്യത്തെ 2.09 കോടി നികൂതി ദായകര്‍ക്കാണ് ഈ തുക നല്‍കിയത്. 2021 ഏപ്രില്‍ ഒന്നു മുതല്‍ 2022 ഫെബ്രുവരി 28 വരെയുള്ള കണക്കാണിത്. 20-21 സാമ്പത്തിക വര്‍ഷത്തെ 34,202 കോടി രൂപയും ഇതില്‍ ഉള്‍പ്പെടും.

ഇതില്‍ 65,938 കോടി രൂപ വ്യക്തിഗത ആദായ നികുതി റീഫണ്ടും 1.17 ലക്ഷം കോടി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കുള്ളതുമാണ്. 2.3 ലക്ഷം അക്കൗണ്ടുകളിലാണ് കോര്‍പ്പറേറ്റ് റീഫണ്ട് നടന്നത്. 2.07 കോടി വ്യക്തിഗത അക്കൗണ്ടുകളിലേക്കാണ് ആദായ നികുതി റീഫണ്ട് നല്‍കിയത്.