image

2 March 2022 12:55 AM GMT

Travel & Tourism

രക്ഷാദൗത്യം, എയർഇന്ത്യ വിമാനങ്ങൾക്ക് മണിക്കൂറിൽ ചെലവ് 7-8 ലക്ഷം

MyFin Desk

രക്ഷാദൗത്യം, എയർഇന്ത്യ വിമാനങ്ങൾക്ക് മണിക്കൂറിൽ ചെലവ് 7-8 ലക്ഷം
X

Summary

റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതു മുതൽ ആയിരക്കണക്കിനു ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക എന്നതായിരുന്നു സർക്കാറിനു മുന്നിലുള്ള വലിയ വെല്ലുവിളി. എംബസിയും വിദേശകാര്യ മന്ത്രാലയവും ചേർന്ന് യുക്രെയിനിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനാവശ്യമായ പദ്ധതികളൊരുക്കിയപ്പോൾ എയർ ഇന്ത്യാ വിമാനങ്ങളാണ് ഇതിനായി സജ്ജീകരിച്ചത്. ഒരു തവണ രക്ഷാദൗത്യത്തിനായി പറക്കുന്ന വിമാനങ്ങൾക്ക് എത്ര ചിലവാകുമെന്നറിയണോ? ഏകദേശം 1.10 കോടി രൂപ. എയർ ഇന്ത്യയുടെ ബോയിം​ഗ് 787 മോഡൽ വിമാനങ്ങളാണ് ഇവ. ഡ്രീംലൈനർ എന്നു വിളിക്കുന്ന ഈ വിമാനങ്ങളിൽ 250 സീറ്റുകളുണ്ട്. ഒരു മണിക്കൂറിന് 7 മുതൽ 8 ലക്ഷം […]


റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതു മുതൽ ആയിരക്കണക്കിനു ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക എന്നതായിരുന്നു സർക്കാറിനു മുന്നിലുള്ള വലിയ വെല്ലുവിളി. എംബസിയും വിദേശകാര്യ മന്ത്രാലയവും ചേർന്ന് യുക്രെയിനിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനാവശ്യമായ പദ്ധതികളൊരുക്കിയപ്പോൾ എയർ ഇന്ത്യാ വിമാനങ്ങളാണ് ഇതിനായി സജ്ജീകരിച്ചത്. ഒരു തവണ രക്ഷാദൗത്യത്തിനായി പറക്കുന്ന വിമാനങ്ങൾക്ക് എത്ര ചിലവാകുമെന്നറിയണോ? ഏകദേശം 1.10 കോടി രൂപ.
എയർ ഇന്ത്യയുടെ ബോയിം​ഗ് 787 മോഡൽ വിമാനങ്ങളാണ് ഇവ. ഡ്രീംലൈനർ എന്നു വിളിക്കുന്ന ഈ വിമാനങ്ങളിൽ 250 സീറ്റുകളുണ്ട്. ഒരു മണിക്കൂറിന് 7 മുതൽ 8 ലക്ഷം വരെയാണ് ചെലവ് വരുന്നത്. എയർലൈൻ ക്രൂ, ഇന്ധനം, നാവി​ഗേഷൻ, വിമാനം ഇറക്കുന്നതിനും പാർക്കിങ്ങിനുമായുള്ള ചെലവ് എന്നിവയൊക്കെ ഇതിലുൾപ്പെടും. എത്രസമയം അധികമായി വരുന്നോ അതിനനുസരിച്ച് ഓരോ യാത്രയ്ക്കാവശ്യമായ ചെലവും വർദ്ധിക്കും. ഒരു മണിക്കൂർ പറക്കാൻ ഏകദേശം 5 ടൺ ഇന്ധനം ആണ് ആവശ്യമായി വരുന്നത്.
നിലവിൽ എയർ ഇന്ത്യ ബുക്കാറെസ്‌റ്റ് (റൊമാനിയ), ബുഡാപെസ്റ്റ് (ഹംഗറി) എന്നിവിടങ്ങളിലേക്കാണ് ഫ്ലൈറ്റുകൾ നടത്തുന്നത്. ഇവ രണ്ടും എയർലൈനിന്റെ ഓഫ്‌ലൈൻ സ്റ്റേഷനുകളാണ്. അതായത് ഈ സ്ഥലങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത സർവീസുകൾ ഇല്ല. ബുക്കാറെസ്റ്റിൽ നിന്ന് മുംബൈയിലേക്ക് വിമാനം എത്താനെടുക്കുന്ന സമയം ഏകദേശം ആറ് മണിക്കൂറാണ്. ഡെൽഹിയിൽ നിന്നായാലും 5 മുതൽ 7 മണിക്കൂർ യാത്രയ്ക്ക് ആവശ്യമായി വരാറുണ്ട്.
മണിക്കൂറിന് 7 മുതൽ 8 ലക്ഷം രൂപ വരെ ചെലവ് വരുമെന്നതിനാൽ ഒരു റൗണ്ട് ട്രിപ്പിന് മൊത്തം 1.10 കോടി രൂപയിലധികമാണ് വരുന്നത്. അങ്ങോട്ടും ഇങ്ങോട്ടും ഫ്ലൈറ്റിന്റെ മൊത്തത്തിലുള്ള ദൈർഘ്യം ഏകദേശം 14 മണിക്കൂറായി കണക്കാക്കിയാൽ വരുന്ന ചെലവാണിത്. ദൈർഘ്യം കൂടുന്നതനുസരിച്ച് ചെലവുകൾ വർദ്ധിക്കും.
വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല പറഞ്ഞതനുസരിച്ച് ഏകദേശം 16,000 ഇന്ത്യക്കാരാണ് ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്നത്. ആയിരത്തിലധികം പേർ തിരിച്ചെത്തിയെങ്കിലും ഇനിയും നിരവധി പേരാണ് ഇന്ത്യയിലേക്കു തിരിച്ചു വരാൻ കാത്തിരിക്കുന്നത്.