Summary
ഡെൽഹി: എസ്ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനി (എസ്ബിഐ ലൈഫ്) പ്രമോട്ടറായ ബിഎൻപി പാരിബാസ് കാർഡിഫിനെ നോൺ-പ്രൊമോട്ടറാക്കാനുള്ള അവരുടെ ആവശ്യം പരിഗണിച്ചേക്കും. നിലവിൽ 0.2 ശതമാനം ഓഹരി കൈവശം വച്ചിരിക്കുന്ന ബിഎൻപിയെ പൊതു ഓഹരി ഉടമയായി പുനഃക്രമീകരിക്കണമെന്നാണ് എസ്ബിഐ ലൈഫിനോട് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. റീ-ക്ലാസിഫിക്കേഷനുള്ള ബിഎൻപിയുടെ അഭ്യർത്ഥന കമ്പനിയുടെ ഡയറക്ടർ ബോർഡിന് മുമ്പാകെ നൽകുമെന്ന് എസ്ബിഐ ലൈഫ് ഇൻഷുറൻസ് വ്യക്തമാക്കി. റെഗുലേറ്ററി വ്യവസ്ഥകൾക്കനുസൃതമായി ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും കമ്പനി അറിയിച്ചു. സെബിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഒരു പ്രൊമോട്ടർ, അല്ലെങ്കിൽ […]
ഡെൽഹി: എസ്ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനി (എസ്ബിഐ ലൈഫ്) പ്രമോട്ടറായ ബിഎൻപി പാരിബാസ് കാർഡിഫിനെ നോൺ-പ്രൊമോട്ടറാക്കാനുള്ള അവരുടെ ആവശ്യം പരിഗണിച്ചേക്കും. നിലവിൽ 0.2 ശതമാനം ഓഹരി കൈവശം വച്ചിരിക്കുന്ന ബിഎൻപിയെ പൊതു ഓഹരി ഉടമയായി പുനഃക്രമീകരിക്കണമെന്നാണ് എസ്ബിഐ ലൈഫിനോട് അവർ ആവശ്യപ്പെട്ടിരിക്കുന്നത്.
റീ-ക്ലാസിഫിക്കേഷനുള്ള ബിഎൻപിയുടെ അഭ്യർത്ഥന കമ്പനിയുടെ ഡയറക്ടർ ബോർഡിന് മുമ്പാകെ നൽകുമെന്ന് എസ്ബിഐ ലൈഫ് ഇൻഷുറൻസ് വ്യക്തമാക്കി. റെഗുലേറ്ററി വ്യവസ്ഥകൾക്കനുസൃതമായി ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും കമ്പനി അറിയിച്ചു.
സെബിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഒരു പ്രൊമോട്ടർ, അല്ലെങ്കിൽ പ്രൊമോട്ടർ ഗ്രൂപ്പിൽ, മാറ്റം ആവശ്യമുള്ളവർക്ക് കമ്പനിയിലെ വോട്ടിംഗ് അവകാശത്തിന്റെ 10 ശതമാനത്തിൽ കൂടുതൽ ഓഹരി കൈവശം വയ്ക്കാൻ പാടില്ല.