image

21 Feb 2022 6:44 AM IST

Corporates

അഞ്ച് കമ്പനികളുടെ വിപണി മൂല്യത്തില്‍ 86,000 കോടി രൂപ വർദ്ധനവ്

PTI

അഞ്ച് കമ്പനികളുടെ വിപണി മൂല്യത്തില്‍ 86,000 കോടി രൂപ വർദ്ധനവ്
X

Summary

ഡെല്‍ഹി: ഏറ്റവും വിപണി മൂല്യമുള്ള 10 കമ്പനികളില്‍ അഞ്ചെണ്ണം അവയു‌ടെ മൂല്യത്തില്‍ 85,712.56 കോടി രൂപ കഴിഞ്ഞയാഴ്ച കൂട്ടിച്ചേര്‍ത്തു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഫെബ്രുവരി 18 ന് അവസാനിച്ച ആഴ്ചയി​ൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കി. ടിസിഎസിന്റെ വിപണി മൂല്യം 36,694.59 കോടി രൂപ ഉയര്‍ന്ന് 14,03,716.02 കോടി രൂപയിലെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) 32,014.47 കോടി രൂപ ഉയര്‍ന്ന് 16,39,872.16 കോടി രൂപയിലെത്തി. ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ മൂല്യം 12,781.78 കോടി രൂപ ഉയര്‍ന്ന് 5,43,225.5 കോടി […]


ഡെല്‍ഹി: ഏറ്റവും വിപണി മൂല്യമുള്ള 10 കമ്പനികളില്‍ അഞ്ചെണ്ണം അവയു‌ടെ മൂല്യത്തില്‍ 85,712.56 കോടി രൂപ കഴിഞ്ഞയാഴ്ച കൂട്ടിച്ചേര്‍ത്തു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഫെബ്രുവരി 18 ന് അവസാനിച്ച ആഴ്ചയി​ൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കി.

ടിസിഎസിന്റെ വിപണി മൂല്യം 36,694.59 കോടി രൂപ ഉയര്‍ന്ന് 14,03,716.02 കോടി രൂപയിലെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) 32,014.47 കോടി രൂപ ഉയര്‍ന്ന് 16,39,872.16 കോടി രൂപയിലെത്തി.

ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ മൂല്യം 12,781.78 കോടി രൂപ ഉയര്‍ന്ന് 5,43,225.5 കോടി രൂപയിലെത്തി.

കൂടാതെ, എച്ച്ഡിഎഫ്സി 2,703.68 കോടി രൂപ വർദ്ധിച്ച് മൂല്യം 4,42,162.93 കോടി രൂപയായി. ബജാജിന്റെ ഫിനാന്‍സിന്റെ മൂല്യം 1,518.04 കോടിയുടെ വര്‍ധനയോടെ 4,24,456.6 കോടി രൂപയായി.

മറുവശത്ത്, എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂലധനം (മാര്‍ക്കറ്റ് ക്യാപ്) 3,399.6 കോടി രൂപ ഇടിഞ്ഞ് 8,38,529.6 കോടി രൂപയാവുകയും, ഇന്‍ഫോസിസിന്റേത് 5,845.84 കോടി രൂപ കുറഞ്ഞ് 7,17,944.43 കോടി രൂപയാവുകയും ചെയ്തു.

ഐസിഐസിഐ ബാങ്കിന്റെ മൂല്യം 28,779.7 കോടി രൂപ കുറഞ്ഞ് 5,20,654.76 കോടി രൂപയായും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) മൂല്യം 12,360.59 കോടി രൂപ കുറഞ്ഞ് 4,60,019.1 കോടി രൂപയായും മാറി.

ഭാരതി എയര്‍ടെല്ലിന്റെ മൂല്യം 961.11 കോടിയുടെ ഇടിവോടെ 3,91,416.78 കോടി രൂപയായി.

ആദ്യ 10 സ്ഥാപനങ്ങളുടെ റാങ്കിംഗില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, എച്ച് യുഎല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്‌സി, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് മറ്റ് കമ്പനികള്‍.